പെരുമ്പാവൂര്‍: പുല്ലുവഴിയില്‍ തെരുവു നായ്ക്കളെ കൊന്നൊടുക്കിയ സംഭവത്തിലെ പ്രതി തെരുവുനായ ഉന്മൂലന സംഘം പ്രസിഡന്‍റ് എം.ഒ. ജോയിയെയും നായ്പിടിത്തകാരന്‍ രജ്ഞനെയും പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം പുല്ലുവഴി ഭാഗത്ത് നാല് തെരുവ് നായ്ക്കളെ കൊന്ന് കുഴിച്ച് മൂടിയ സംഭവത്തില്‍ ജോയ്, ജെയ്സണ്‍, നായ് പിടിത്തക്കാരന്‍ രഞ്ജന്‍ എന്നിവര്‍ക്കെതിരെ സൊസൈറ്റി ഫോര്‍ പ്രിവെന്‍ഷന്‍ ഓഫ് ക്രുവല്‍റ്റി ടു അനിമല്‍ എന്ന സംഘടനയുടെ പരാതിയത്തെുടര്‍ന്ന് കുറുപ്പംപടി പൊലീസ് കേസെടുത്തിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തില്‍ പല്ലുവഴിയില്‍ രണ്ടിടങ്ങളിലായി കുഴിച്ച് മൂടിയ നായ്ക്കളുടെ ജഡങ്ങള്‍ ഞായറാഴ്ച വളയന്‍ചിറങ്ങര മൃഗാശുപത്രിയിലെ സീനിയര്‍ വെറ്റിനറി സര്‍ജന്‍ ഡോ. വീണ മേരി എബ്രാഹമിന്‍െറ നേതൃത്വത്തില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയിരുന്നു. എന്നാല്‍, തെരുവു നായ്ക്കളെ ഉന്മൂലനം ചെയ്യുന്ന കാര്യത്തില്‍നിന്ന് സംഘടന പിന്നോട്ട് പോകില്ളെന്നും ഒക്ടോബര്‍ രണ്ടിന് ജില്ലയില്‍ 200 തെരുവു നായ്ക്കളെ കൊല്ലാന്‍ പദ്ധതിയിട്ടിട്ടുണ്ടെന്നും ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ജോയി ‘മാധ്യമ’ത്തോട് പറഞ്ഞു. തെരുവുനായ ഉന്മൂലന സംഘടനയില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ചൊവ്വാഴ്ച പുതിയ മെംബര്‍ഷിപ്പ് വിതരണം നടത്തുമെന്നും ജോയി പറഞ്ഞു. തെരുവ്നായ്ക്കളെ കൊന്നു കുഴിച്ചുമൂടിയ സംഭവത്തില്‍ ജോസ് മാവേലിക്കെതിരെ പ്രേരണാ കുറ്റം ചുമത്തി പൊലീസ് കേസെടുത്തിരുന്നു. തിങ്കളാഴ്ച വൈകുന്നേരം 5.30 ന് കുറുപ്പംപടി സ്റ്റേഷനിലത്തെി ജാമ്യമെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.