തട്ടിക്കൊണ്ടുപോയെന്ന പരാതി പൊലീസ് ചോദ്യംചെയ്യലില്‍ പൊളിഞ്ഞു

പെരുമ്പാവൂര്‍: കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന പരാതി പൊലീസിന്‍െറ ചോദ്യംചെയ്യലില്‍ പൊളിഞ്ഞു. തണ്ടേക്കാട് സ്കൂളിലെ ഒമ്പതാം ക്ളാസ് വിദ്യാര്‍ഥിയാണ് തിങ്കളാഴ്ച രാവിലെ സ്കൂളിലേക്ക് പോകുമ്പോള്‍ ഒമ്നി വാനിലത്തെിയ ചിലര്‍ തന്നെ തട്ടിക്കൊണ്ടുപോയെന്ന കള്ളപ്രചാരണം നടത്തിയത്. വാനില്‍ കയറ്റിക്കൊണ്ടുപോയവര്‍ മാറമ്പിള്ളി ജങ്കാറിലേക്ക് കയറ്റുമ്പോള്‍ വാഹനത്തില്‍നിന്ന് ചാടി രക്ഷപ്പെട്ടെന്നാണ് നാട്ടുകാരോടും പൊലീസിനോടും കുട്ടി പറഞ്ഞത്. മാറമ്പിള്ളിയില്‍നിന്ന് നാട്ടുകാരും സ്കൂള്‍ അധികൃതരും കുട്ടിയുമായി സ്റ്റേഷനില്‍ എത്തുകയായിരുന്നു. സി.ഐ മുഹമ്മദ് റിയാസിന്‍െറ സാന്നിധ്യത്തില്‍ ബന്ധുക്കളും സ്കൂള്‍ അധികൃതരുമിരുന്ന് കാര്യങ്ങള്‍ ആരാഞ്ഞപ്പോഴാണ് സത്യം പുറത്തായത്. ഞായറാഴ്ച രാത്രി പിതാവിന്‍െറ ഓട്ടോറിക്ഷ പെരുമ്പാവൂരിലെ സുരഭി ടവറില്‍ വെച്ച് കളവുപോയിരുന്നു. ഇതുസംബന്ധിച്ച് സ്റ്റേഷനില്‍ പരാതിയും നല്‍കിയിരുന്നു. പിതാവിന്‍െറ കളവുപോയ ഓട്ടോറിക്ഷ തിരിച്ചുകിട്ടാന്‍ കുട്ടി പള്ളിയില്‍ പ്രാര്‍ഥിക്കാന്‍ പോയി. പ്രാര്‍ഥന കഴിഞ്ഞപ്പോള്‍ സമയം വൈകി. വൈകി സ്കൂളിലത്തെുമ്പോള്‍ നേരിടേണ്ടിവരുന്ന ശിക്ഷാ നടപടി ഭയന്നാണ് കള്ളക്കഥ മെനഞ്ഞെടുത്തത്. കഴിഞ്ഞയാഴ്ച പട്ടാലില്‍ വെച്ച് സ്കൂള്‍ വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയി എന്ന സംഭവമുണ്ടായി. അന്വേഷണത്തില്‍ അതും വ്യാജമായിരുന്നെന്ന് പിന്നീട് സ്ഥിരീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.