കൊച്ചി: സ്കറിയ തോമസ് നേതൃത്വം നല്‍കുന്ന ഇടത് അനുകൂല കേരള കോണ്‍ഗ്രസ് യോഗത്തില്‍ ബഹളവും ഉന്തുംതള്ളും. ജില്ലാ കമ്മിറ്റിയില്‍ ഗുണ്ടകളടക്കം പാര്‍ട്ടിക്കാരല്ലാത്തവര്‍ പങ്കെടുക്കുന്നെന്ന് ആരോപിച്ച് ഒരുവിഭാഗം ഇറങ്ങിപ്പോയി. ഇതിന് മുന്നോടിയായാണ് ബഹളമുണ്ടായത്. എറണാകുളം ഗെസ്റ്റ് ഹൗസില്‍ നടന്ന യോഗത്തില്‍ ജില്ലാ പ്രസിഡന്‍റ് അഡ്വ. വര്‍ഗീസ് മൂലനെ ഒരുവിഭാഗം തടഞ്ഞുവെച്ചതായി ആരോപിച്ച് ഇറങ്ങിപ്പോയവര്‍ പൊലീസിനെ വിളിപ്പിച്ചു. എന്നാല്‍, പൊലീസ് എത്തിയപ്പോള്‍ പരാതിയില്ളെന്ന് ജില്ലാ പ്രസിഡന്‍റ് പറഞ്ഞു. അതോടെ, എതിര്‍പക്ഷത്തിനെതിരെ കൂക്കിവിളി ഉയര്‍ന്നു. ടോണി മാത്യുവിനെ മാറ്റി വര്‍ഗീസ് മൂലനെ പ്രസിഡന്‍റാക്കിയതിനെതിരെയായിരുന്നു ഒരുവിഭാഗം രംഗത്തുവന്നത്. എന്നാല്‍, പ്രതിഷേധക്കാര്‍ക്കൊപ്പം നിലവിലെ പ്രസിഡന്‍റും ചേരുകയായിരുന്നു. പാര്‍ട്ടി സംസ്ഥാന വൈസ് ചെയര്‍മാന്‍ പി.ടി. എബ്രഹാം, ജനറല്‍ സെക്രട്ടറി ജോഷി അടിമാലി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പത്തോളം പേര്‍ ഇറങ്ങിപ്പോയത്. തുടര്‍ന്ന് നടന്ന യോഗത്തില്‍ ചിലര്‍ക്കെതിരെ നടപടി ആവശ്യം ഉന്നയിച്ച് പ്രമേയം പാസാക്കിയത് കുറച്ചുപേരുടെകൂടി പുറത്തുപോക്കിലും എത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.