കാലടി: കാലടിയില്‍ 215 ലക്ഷത്തിന്‍െറ വികസന പദ്ധതികള്‍ നടപ്പാക്കും. എം.എല്‍.എയുടെ ആസ്തിവികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിവിധ പദ്ധതികളുടെ ഭരണാനുമതിക്കായി സര്‍ക്കാറിന് സമര്‍പ്പിച്ചിട്ടുണ്ടെന്ന് അഡ്വ. ജോസ് തെറ്റയില്‍ എം.എല്‍.എ അറിയിച്ചു. പാര്‍ക്കിന്‍െറയും വഴിയോര വിശ്രമകേന്ദ്രത്തിന്‍െറയും നിര്‍മാണത്തിന് ഒരുകോടിയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. ശ്രീശങ്കര പാലത്തിന്‍െറ പടിഞ്ഞാറുവശത്തായി കാലടി ഫെറിയിലേക്കുള്ള പൊതുമരാമത്ത് അപ്രോച്ച് റോഡും പാലത്തിന്‍െറ അപ്രോച്ച് ഭാഗങ്ങളുമാണ് ഇതിനായി ഉപയോഗിക്കുന്നത്. 15 അടി വീതിയിലുള്ള റോഡും നടപ്പാതയും നിലനിര്‍ത്തി ബാക്കി സ്ഥലമാണ് ഉദ്യാനമായി സന്ദര്‍ശകര്‍ക്കുള്ള പാര്‍ക്കിങ് ഏരിയയായും മാറ്റുന്നത്. കെട്ടിടത്തിന്‍െറ മുകള്‍ ഭാഗം തീര്‍ഥാടകര്‍ക്കും വിനോദസഞ്ചാരികള്‍ക്കും വിശ്രമ കേന്ദ്രമായും എം.സി റോഡില്‍നിന്നും പഴയ റോഡില്‍നിന്നും കയറാവുന്ന രീതിയില്‍ താഴത്തെ നിലയില്‍ മെമന്‍േറാ കടയും എ.ടി.എം സൗകര്യവും ടോയ്ലറ്റുകളും പദ്ധതിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. മുതലക്കടവിലെ ശങ്കര സംസ്കൃത നിലയത്തിനായി 75 ലക്ഷം രൂപയുടെയും കാലടിയില്‍ പൊലീസ് സ്റ്റേഷന്‍െറ ഒന്നാം നിലയുടെ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ക്കും ഓഫിസ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുമായി 17 ലക്ഷം രൂപയുടെയും പദ്ധതികളുമാണ് അനുമതിക്കായി സമര്‍പ്പിച്ചത്. ശൃംഗേരി റോഡിന് കുറുകെ ശ്രീശങ്കര കവാടത്തില്‍ പാതയില്‍ ടൈല്‍ വിരിക്കാനുമായി 10 ലക്ഷം രൂപയുടെയും കാലടി കവലയിലും മറ്റൂര്‍ കവലയിലും ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കാനായി 13 ലക്ഷം രൂപയുടെയും പദ്ധതി സമര്‍പ്പിച്ചിട്ടുണ്ടെന്നും എം.എല്‍.എ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.