കൊച്ചി: എല്‍.ഡി.എഫ് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്‍െറ പ്രകടന പത്രിക തയാറാക്കുന്നതിന്‍െറ വെബ്സൈറ്റ് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. സി.പി.ഐ ജില്ലാ സെക്രട്ടറി പി. രാജു അധ്യക്ഷത വഹിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി പി. രാജീവ് സംസാരിച്ചു. എല്‍.ഡി.എഫ് ജില്ലാ കണ്‍വീനര്‍ ജോര്‍ജ് ഇടപ്പരത്തി, പി.ജെ. കുഞ്ഞുമോന്‍, മനോജ് പെരുമ്പിള്ളി, ബി.എ. അഷ്റഫ്, അഡ്വ. വര്‍ഗീസ് മൂലന്‍ എന്നിവര്‍ പങ്കെടുത്തു. ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ജനകീയമായ പ്രകടന പത്രികയാണ് തയാറാക്കുന്നത്. അതതു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഏവര്‍ക്കും swayambharanam.in എന്ന് വെബ്സൈറ്റിലൂടെ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാം. വെബ്സൈറ്റില്‍ നേരിട്ടുള്ള പ്രവേശം എറണാകുളം ജില്ലാ പഞ്ചായത്തിന്‍െറ പേജിലേക്കായിരിക്കും. പേരും ഇ-മെയില്‍ വിലാസവും ഫോണ്‍ നമ്പറും നല്‍കി നിര്‍ദേശങ്ങള്‍ എഴുതിയതിനു ശേഷം ‘ചേര്‍ത്ത നിര്‍ദേശങ്ങള്‍ അയക്കുക’ എന്ന ബട്ടണ്‍ അമര്‍ത്തി അവ സമര്‍പ്പിക്കാം. ഒക്ടോബര്‍ രണ്ടാണ് അവസാന തീയതി. മൊബൈല്‍ ഫോണ്‍ ബ്രൗസര്‍ വഴിയും സൈറ്റ് സന്ദര്‍ശിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.