ആലുവ: ആലുവ-പെരുമ്പാവൂര്‍ കെ.എസ്.ആര്‍.ടി.സി റോഡിലെ തോട്ടുംമുഖം കവലയില്‍ അപകടം ഒഴിയുന്നില്ല. തിങ്കളാഴ്ച ഒമ്നി വാനും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ ദേശം പുറയാര്‍ മഠത്തിലകത്തൂട്ട് മുഹമ്മദ് (50), ഒമ്നി ഓടിച്ചിരുന്ന തൊടുപുഴ തച്ചോലില്‍ അരവിന്ദ് (30) എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ ചുണങ്ങംവേലി രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉച്ചക്ക് 2.15ഓടെയായിരുന്നു അപകടം. പെരുമ്പാവൂര്‍ ഭാഗത്തേക്ക് പോയ സ്കൂള്‍ ബസ് റോഡരികില്‍ പാര്‍ക്ക് ചെയ്ത് വിദ്യാര്‍ഥികളെ ഇറക്കുകയായിരുന്നു. ഈ സമയം പെരുമ്പാവൂര്‍ ഭാഗത്തേക്കുതന്നെ പോയ മുഹമ്മദ് ബസിനെ മറികടക്കുന്നതിനിടെ എതിരെനിന്ന് വന്ന ഒമ്നി വാന്‍ ഇടിക്കുകയായിരുന്നു. റോഡിലെ ചെറിയ കുഴി കണ്ടതിനത്തെുടര്‍ന്ന് വെട്ടിച്ച ഒമ്നി വാന്‍ സ്കൂള്‍ ബസില്‍ ചെറുതായി തട്ടിയ ശേഷം മുഹമ്മദിന്‍െറ ബൈക്കില്‍ വന്നിടിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ബൈക്ക് തെറിച്ച് സ്കൂള്‍ ബസിനടിയിലേക്ക് പോയി. മുഹമ്മദ് റോഡില്‍ വീണു. ഒമ്നി റോഡ് സൈഡില്‍ ഇടതുവശത്തേക്ക് മറിഞ്ഞു. നാട്ടുകാര്‍ ഇരുവരെയും ആശുപത്രിയിലേക്ക് കൊണ്ടുപോയി. തോട്ടുംമുഖത്തുനിന്ന് പെരുമ്പാവൂര്‍ ഭാഗത്തേക്ക് വളവും തിരിവുമില്ലാത്ത റോഡായതിനാല്‍ വാഹനങ്ങള്‍ അമിതവേഗത്തിലാണ് ഓടുന്നത്. റോഡില്‍ ഇപ്പോള്‍ പല ഭാഗത്തും ചെറിയ കുഴികളും മറ്റും രൂപപ്പെട്ടിട്ടുണ്ട്. ഇത്തരം കുഴികളില്‍ വീണ് ബൈക്കുകള്‍ മറിഞ്ഞ് അപകടം ഉണ്ടാകാറുണ്ട്. കുഴികളില്‍ വീഴാതിരിക്കാന്‍ വെട്ടിച്ചുമാറ്റുന്ന വാഹനങ്ങള്‍ മറിഞ്ഞും മറ്റും അപകടങ്ങള്‍ പതിവാണ്. നിരവധി ചെറുറോഡുകള്‍ കവലയുടെ വിവിധ ഭാഗങ്ങളിലായി സംഗമിക്കുന്നുണ്ട്. ഇത്തരം റോഡുകളില്‍നിന്ന് ഏതുസമയവും വാഹനങ്ങള്‍ പ്രധാന റോഡിലേക്ക് കടക്കാറുണ്ട്. ഇതും അപകടങ്ങള്‍ക്കിടയാക്കുന്നുണ്ട്. കവലയില്‍ കാല്‍നടക്കാര്‍ക്ക് റോഡ് മുറിച്ചുകടക്കാന്‍ ആവശ്യത്തിന് സൗകര്യമില്ല. അതിനാല്‍ ആളുകള്‍ തോന്നിയപോലെ റോഡ് മുറിച്ചുകടക്കുന്നതും അപകടങ്ങള്‍ക്ക് ഇട നല്‍കുന്നു. ആവശ്യത്തിന് സുരക്ഷാസംവിധാനങ്ങള്‍ ഏര്‍പ്പെടുത്താത്തതാണ് ഇവിടത്തെ പ്രധാന പ്രശ്നം. സീബ്രാ ലൈനും അപകട മുന്നറിയിപ്പ് ബോര്‍ഡുകളും റിഫ്ളക്ടറുകളും ഇവിടെ ആവശ്യമാണ്. വാഹനങ്ങളുടെ വേഗം നിയന്ത്രിക്കാനാവശ്യമായ നടപടി വേണമെന്ന് വ്യാപാരികള്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.