അഖില കേരള ഹാഫ് മാരത്തണ്‍ രണ്ടിന്

കൊച്ചി: മദ്യത്തിനും മയക്കുമരുന്നിനുമെതിരെ ബോധവത്കരണവുമായി കണ്ടനാട് യങ് മെന്‍സ് ക്ളബിന്‍െറ നേതൃത്വത്തില്‍ അഖില കേരള ഹാഫ് മാരത്തണ്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഒക്ടോബര്‍ രണ്ടിന് രാവിലെ 6.15ന് കണ്ടനാട് സെന്‍റ് മേരീസ് ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ മന്ത്രി കെ. ബാബു മാരത്തണ്‍ ഫ്ളാഗ്ഓഫ് ചെയ്യും. കണ്ടനാട് നിന്നാരംഭിക്കുന്ന മാരത്തണ്‍ ചോറ്റാനിക്കര, തിരുവാങ്കുളം, തൃപ്പൂണിത്തുറ, ഉദയംപേരൂര്‍, നടക്കാവ്, മുളന്തുരുത്തി പ്രദേശങ്ങളിലൂടെ 21 കിലോമീറ്റര്‍ ചുറ്റി കണ്ടനാട് തിരിച്ചത്തെും. തുടര്‍ന്ന് ഒമ്പതിന് നടക്കുന്ന സമാപന സമ്മേളനം നടന്‍ ഗിന്നസ് പക്രു ഉദ്ഘാടനം ചെയ്യും. ഉദയംപേരൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് അജിത സലിം ലഹരിവിരുദ്ധ സന്ദേശം നല്‍കും. തൃപ്പൂണിത്തുറ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം. ബൈജു പൗലോസ് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. മാരത്തണ്‍ വിജയികള്‍ക്ക് ടോം ജോസഫ് സമ്മാനങ്ങള്‍ വിതരണം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ വൈ.എം.സി കണ്ടനാട് പ്രസിഡന്‍റ് എം.സി ഷിബു, പി.വി. ജോര്‍ജ്, എസ്. സനേഷ് എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.