മൂവാറ്റുപുഴ: രണ്ടുദിവസമായി വൈകുന്നേരം പെയ്യുന്ന മഴയത്തെുടര്‍ന്ന് രൂപപ്പെട്ട വെള്ളക്കെട്ട് എം.സി റോഡിലെ ഗതാഗതം താറുമാറാക്കി. ശനി, ഞായര്‍ വൈകുന്നേരങ്ങളില്‍ പെയ്ത മഴയില്‍ റോഡിലെ വിവിധ ഭാഗങ്ങളില്‍ വന്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. നഗരത്തിലെ പേഴക്കാപിള്ളി എസ്. വളവ്, പായിപ്ര കവല, വാഴപ്പിള്ളി, വെള്ളൂര്‍കുന്നം, അരമന ജങ്ഷന്‍, 13 തുടങ്ങിയ ഭാഗങ്ങളിലാണ് വെള്ളക്കെട്ടുയര്‍ന്നത്. റോഡില്‍ രണ്ടടിയിലധികം വെള്ളം ഉയര്‍ന്നതോടെ ഗതാഗതം പൂര്‍ണമായി സ്തംഭിക്കുകയായിരുന്നു. ശനിയാഴ്ച മണിക്കൂറോളമാണ് ഗതാഗതക്കുരുക്ക് നീണ്ടത്. പെരുമ്പാവൂര്‍-മൂവാറ്റുപുഴ കെ.എസ്.ടി.പിയുടെ റോഡ് വികസനം പൂര്‍ത്തിയായി 10 വര്‍ഷം കഴിയുമ്പോള്‍ എം.സി റോഡില്‍ വെള്ളക്കെട്ട് പ്രശ്നം രൂക്ഷമാവുകയാണ്. റോഡ് വികസനത്തിനൊപ്പം ഓടനിര്‍മാണവും പൂര്‍ത്തിയായെങ്കിലും നിര്‍മാണത്തിലെ അപാകതമൂലം പേഴക്കാപ്പിള്ളി എസ് വളവിലടക്കം വെള്ളക്കെട്ട് അന്നേ രൂപപ്പെട്ടിരുന്നു. ഇതിനെതിരെ പരാതിയുമായി നാട്ടുകാര്‍ രംഗത്തുവന്നിരുന്നെങ്കിലും പരിഹരിക്കാമെന്ന് ഉറപ്പ് നല്‍കിയതല്ലാതെ നടപടികളൊന്നുമുണ്ടായില്ല. നിര്‍മാണത്തില്‍ വന്ന വന്‍ പിഴവുമൂലം ഓടകളില്‍ മണ്ണുവന്ന് മൂടിയതാണ് ഈ പ്രദേശങ്ങളില്‍ വെള്ളക്കെട്ടുയരാന്‍ കാരണം. മഴ പെയ്താല്‍ വെള്ളക്കെട്ടുയര്‍ന്ന് ഗതാഗത തടസ്സം ഉണ്ടാകുന്നത് പതിവായിരിക്കുകയാണ്. നിര്‍മാണം പൂര്‍ത്തിയായി 10 വര്‍ഷം പിന്നിട്ടിട്ടും വെള്ളക്കെട്ട് രൂക്ഷമായ പ്രദേശങ്ങളിലെ ഓടകളിലെ മണ്ണ് നീക്കുന്നതടക്കം ജോലികളൊന്നും നടന്നിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.