കാസര്‍കോട് : കുറ്റിക്കോല്‍ സഹകരണ ബാങ്കില്‍ നിന്ന് 42.63 ലക്ഷം രൂപയുടെ ക്രമക്കേട് നടത്തയെന്ന കേസില്‍ അറസ്റ്റിലായ മുന്‍ സെക്രട്ടറി ബന്തടുക്ക മാണിമൂലയിലെ പി. പ്രഭാകരനെ കോടതി റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ ദിവസം ബംഗളൂരുവിലെ മകളുടെ ഫ്ളാറ്റില്‍ നിന്നാണ് ആദൂര്‍ സി.ഐ സിബി തോമസിന്‍െറ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പ്രഭാകരനെ അറസ്റ്റ് ചെയ്തത്. ഒന്നര മാസത്തോളമായി ഇയാള്‍ ബംഗളൂരുവില്‍ ഒളിവില്‍ കഴിയുകയായിരുന്നു. പൊലീസ് കണ്ടത്തൊതിരിക്കാന്‍ സ്വന്തം മൊബൈല്‍ ഫോണ്‍ സ്വിച്ഓഫ് ചെയ്ത് മറ്റൊരു ഫോണാണ് ഉപയോഗിച്ചിരുന്നത്. ഈ ഫോണ്‍ നമ്പര്‍ നിരീക്ഷിച്ച് കര്‍ണാടക പൊലീസിന്‍െറ സഹായത്തോടെയാണ് പ്രഭാകരന്‍െറ ഒളിത്താവളം കണ്ടത്തെിയത്. സര്‍വിസില്‍നിന്ന് വിരമിച്ച ശേഷം നടത്തിയ അന്വേഷണത്തിലാണ് ക്രമക്കേട് പുറത്തുവന്നത്. ജില്ലാ ബാങ്കില്‍ നിന്ന് വായ്പയായി എടുത്ത 85 ലക്ഷം രൂപക്ക് 15 ലക്ഷം രൂപ പലിശ അടച്ചതായുള്ള കണക്കില്‍ സംശയം തോന്നി നടത്തിയ പരിശോധനയില്‍ പലിശ അടച്ചിട്ടില്ളെന്ന് കണ്ടത്തെി. വളം നിര്‍മാണ കമ്പനികള്‍ക്ക് വളത്തിന്‍െറ ഓര്‍ഡര്‍ നല്‍കിയ ഇനത്തിലും തട്ടിപ്പ് നടന്നതായി കണ്ടത്തെിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. വളത്തിന് ഓര്‍ഡര്‍ നല്‍കിയ ശേഷം അഡ്വാന്‍സ് നല്‍കാതെ നല്‍കിയതായി രേഖ ഉണ്ടാക്കുകയായിരുന്നു. ഭരണസമിതിയുടെ പരാതി പ്രകാരമാണ് പ്രഭാകരന്‍, അസി.സെക്രട്ടറിയായിരുന്ന അശോക്കുമാര്‍ എന്നിവര്‍ക്കെതിരെ കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.