കനത്ത സുരക്ഷയില്‍ ജില്ലയില്‍ 26 കേന്ദ്രങ്ങളില്‍ കൊട്ടിക്കലാശം

കാസര്‍കോട്: കനത്ത സുരക്ഷയില്‍ ജില്ലയില്‍ 26 കേന്ദ്രങ്ങളില്‍ തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന്‍െറ കൊട്ടിക്കലാശം നടന്നു. കാസര്‍കോട് പുതിയ ബസ്സ്റ്റാന്‍ഡ്, പൊയിനാച്ചി, ചട്ടഞ്ചാല്‍, ഉദുമ, മഞ്ചേശ്വരം, ഉപ്പള, കുമ്പള, മുള്ളേരിയ, ബോവിക്കാനം, കാഞ്ഞിരത്തിങ്കാല്‍, മുന്നാട്, നീലേശ്വരം, തൃക്കരിപ്പൂര്‍, കാഞ്ഞങ്ങാട്, ഉദുമ, അഡൂര്‍, ബെള്ളൂര്‍, കുണ്ടംകുഴി, പള്ളത്തുങ്കാല്‍, പടുപ്പ്, ചിറ്റാരിക്കാല്‍ ടൗണ്‍, ചുള്ളിക്കര, മാലക്കല്ല്, ഒടയംചാല്‍, കാഞ്ഞങ്ങാട് പുതിയകോട്ട, ചെറുവത്തൂര്‍ ജങ്ഷന്‍ എന്നിവിടങ്ങളിലാണ് രണ്ടരമാസമായുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍െറ കൊട്ടിക്കലാശം നടന്നത്. ക്രമസമാധാന പ്രശ്നം നിലനില്‍ക്കുന്ന ബദിയടുക്കയില്‍ കൊട്ടിക്കലാശം വേണ്ടെന്ന് പൊലീസിന്‍െറ നിര്‍ദേശപ്രകാരം സര്‍വകക്ഷി യോഗം തീരുമാനിച്ചത് പൊലീസുകാരുടെ ജോലി എളുപ്പമാക്കി. ഓരോ കേന്ദ്രങ്ങളില്‍ മുന്നണികളേയും ബി.ജെ.പിയേയും മൂന്നിടങ്ങളിലേക്ക് മാറ്റിയാണ് പൊലീസ് കൊട്ടിക്കലാശത്തിന് വേദി ഒരുക്കിയത്. എല്ലാ കേന്ദ്രങ്ങളിലും നടന്ന കൊട്ടിക്കലാശത്തിന്‍െറ വിഡിയോ തെരഞ്ഞെടുപ്പ് നിരീക്ഷകന്‍െറ നിര്‍ദേശ പ്രകാരം ചിത്രീകരിച്ചിട്ടുണ്ട്. കൊട്ടിക്കലാശത്തിന് ഉപയോഗിക്കുന്ന പണം കൂടി സ്ഥാനാര്‍ഥിയുടെ ചെലവിനത്തില്‍ കണക്കാക്കുമെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ വ്യക്തമാക്കി. ഇന്ന് മുതല്‍ വോട്ടെടുപ്പ് നടക്കുന്ന നാളെ രാവിലെ ഏഴുമണിവരെ നിശ്ശബ്ദ പ്രചാരണത്തിനുള്ള സമയമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.