കാസര്‍കോട്: മുട്ടത്തൊടി സഹകരണ ബാങ്കില്‍ മുക്കുപണ്ടം പണയപ്പെടുത്തി 4.06 കോടി രൂപ തട്ടിയെടുത്ത കേസില്‍ ജില്ലാ പൊലീസ് മേധാവി തോംസണ്‍ ജോസ് ഐ.ജിക്ക് റിപ്പോര്‍ട്ട് നല്‍കി. ക്രൈംബ്രാഞ്ച് സി.ഐ.ഡിക്ക് കേസ് കൈമാറുന്നതിന് മുന്നോടിയായാണ് റിപ്പോര്‍ട്ട് നല്‍കിയത്. ഇത് സംബന്ധിച്ച് അന്വേഷണം നടത്തുന്ന വിദ്യാനഗര്‍ സി.ഐ കെ.വി.പ്രമോദ് കേസിന്‍െറ പുരോഗതി സംബന്ധിച്ച വിശദവിവരങ്ങള്‍ ജില്ലാ പൊലീസ് മേധാവിക്കു കൈമാറിയിരുന്നു. കസ്റ്റഡിയിലെടുത്ത പ്രതികളെ ജില്ലാ പൊലീസ് മേധാവി ചോദ്യം ചെയ്തു. ബാങ്ക് അപ്രൈസര്‍ നീലേശ്വരം പള്ളിക്കര പേരാല്‍ ഇല്ലത്ത് വളപ്പിലെ ടി.വി.സത്യപാലന്‍ (41), വ്യാജ സ്വര്‍ണാഭരണങ്ങളില്‍ ഹാള്‍മാര്‍ക്ക് ഒട്ടിച്ചുകൊടുത്ത ഭീമനടി കൂവാറ വാലുപറമ്പില്‍ കെ.ജയരാജന്‍ (43), ഇടപാടുകാരനായ ചെങ്കള നാലാംമൈല്‍ ഹസീന മന്‍സിലിലെ കെ.അബ്ദുല്‍ മജീദ് (29) എന്നിവരെയാണ് ജില്ലാ പൊലീസ് മേധാവി തോംസണ്‍ ജോസ് ചോദ്യം ചെയ്തത്. പലരുടെ പേരുകളിലായി മുക്കുപണ്ടം പണയപ്പെടുത്തി 30 ലക്ഷത്തിലേറെ രൂപ തട്ടിയെടുത്ത ആറ് വ്യക്തികളെ അന്വേഷണ സംഘം കണ്ടത്തെിയിട്ടുണ്ട്. ഇവര്‍ ഉടന്‍ അറസ്റ്റിലായേക്കും. തട്ടിപ്പ് സംഘം മുക്കുപണ്ടത്തില്‍ 916 ഹാള്‍മാര്‍ക്ക് രേഖപ്പെടുത്തുന്നതിനുള്ള അച്ച് വാങ്ങിയത് തായലങ്ങാടിയിലെ കടയില്‍ നിന്നാണെന്നും അറിവായി. കാഞ്ഞങ്ങാട്ടും കാസര്‍കോട്ടും ഒരേ പേരില്‍ പ്രവര്‍ത്തിക്കുന്ന സ്വര്‍ണാഭരണ സ്ഥാപനത്തില്‍ നിന്നാണ് പണയപ്പെടുത്താന്‍ ഉപയോഗിച്ച മുക്കുപണ്ടങ്ങളില്‍ പലതും വാങ്ങിയതെന്ന് പൊലീസ് പറഞ്ഞു. റിമാന്‍ഡില്‍ കഴിയുന്ന മുട്ടത്തൊടി ബാങ്കിന്‍െറ വിദ്യാനഗര്‍ ശാഖാ മാനേജര്‍ കാഞ്ഞങ്ങാട് കോട്ടപ്പാറ കൊടവലം പുലരിയില്‍ ടി.ആര്‍.സന്തോഷ്കുമാര്‍, അപ്രൈസര്‍ നീലേശ്വരത്തെ ടി.വി. സതീഷ്കുമാര്‍, ആദൂര്‍ ഊയിത്തടുക്കയിലെ യു.കെ.ഹാരിസ് എന്നിവരെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പൊലീസ് ബുധനാഴ്ച കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. കേസില്‍ ഇതുവരെ ആറ് പ്രതികളെയാണ് അറസ്റ്റ്് ചെയ്തത്. പനയാല്‍ ബാങ്ക് മാനേജറടക്കം മൂന്നുപേര്‍ ഒളിവില്‍ കാസര്‍കോട്: പനയാല്‍ അര്‍ബന്‍ സഹകരണ സൊസൈറ്റിയില്‍ മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങള്‍ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ വനിതാ ബാങ്ക് മാനേജര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ ഒളിവില്‍ പോയി. സൊസൈറ്റിയുടെ ആറാട്ടുകടവ് ശാഖാ മാനേജര്‍ പി.വി. രജനി, അപ്രൈസര്‍ മഹേഷ്, ഹെഡ് ഓഫിസ് സെക്രട്ടറി മധുസൂദനന്‍ നമ്പ്യാര്‍ എന്നിവരെയാണ് പൊലീസ് അന്വേഷണം തുടങ്ങിയതോടെ കാണാതായത്. ഇവര്‍ക്കെതിരെ ബേക്കല്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. ആറാട്ടുകടവ് ശാഖയില്‍ ക്ളര്‍ക്കായിരുന്ന രജനി അടുത്ത കാലത്താണ് മാനേജറായി ചുമതലയേറ്റത്. കാസര്‍കോട് മുട്ടത്തൊടി സഹകരണ ബാങ്കില്‍ അധികൃതരുടെ ഒത്താശയോടെ മുക്കുപണ്ടങ്ങള്‍ പണയംവെച്ച് 4.06 കോടി രൂപ തട്ടിയെടുത്തതായി കണ്ടത്തെിയതിനെ തുടര്‍ന്ന് സഹകരണ വകുപ്പ് ജോയന്‍റ് രജിസ്ട്രാറുടെ നേതൃത്വത്തില്‍ ജില്ലയിലെ സഹകരണ സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനക്കിടയിലാണ് പനയാല്‍ അര്‍ബന്‍ സഹകരണ സൊസൈറ്റിയിലും തട്ടിപ്പ് കണ്ടത്തെിയത്. സൊസൈറ്റിയുടെ തച്ചങ്ങാട് ഹെഡ് ഓഫിസില്‍നിന്ന് 12 ഇടപാടുകാരുടെ പേരില്‍ മുക്കുപണ്ടങ്ങള്‍ പണയപ്പെടുത്തി 1,54,840 രൂപയും ആറാട്ടുകടവ് വെടിത്തറക്കാല്‍ ശാഖയില്‍ 16 ഇടപാടുകാരുടെ പേരില്‍ 27 ലക്ഷം രൂപയും തട്ടിയെടുത്തതായി അന്വേഷണത്തില്‍ കണ്ടത്തെി. ഇതില്‍ ജീവനക്കാര്‍ക്ക് പ്രധാന പങ്കുണ്ടെന്നാണ് വിലയിരുത്തല്‍. ഒരുവര്‍ഷം മുമ്പ് പ്രവര്‍ത്തനമാരംഭിച്ച വെടിത്തറക്കാല്‍ ശാഖയില്‍ ജീവനക്കാരിയുടെ ഭര്‍ത്താവിന്‍െറ പേരില്‍ കള്ള ഒപ്പിട്ടാണ് മുക്കുപണ്ടം പണയം നല്‍കി 6.45 ലക്ഷം രൂപ തട്ടിയെടുത്തത്. അപ്രൈസര്‍ മഹേഷിന്‍െറ ഗള്‍ഫിലുള്ള സഹോദരന്‍െറ പേരിലും കള്ള ഒപ്പിട്ട് മുക്കുപണ്ടം പണയപ്പെടുത്തിയതായി കണ്ടത്തെിയിട്ടുണ്ട്. മുക്കുപണ്ടം പണയം വെച്ചവര്‍ അപേക്ഷയോടൊപ്പം നല്‍കിയ ഫോണ്‍ നമ്പറുകളില്‍ വിളിക്കാന്‍ ശ്രമിച്ചപ്പോള്‍ സ്വിച്ച് ഓഫ് ആണെന്ന പ്രതികരണമാണ് ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.