കടക്ക് തീപിടിച്ചു

കാസര്‍കോട്: പഴയ ബസ്സ്റ്റാന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന ലൈറ്റ് ആന്‍ഡ് സൗണ്ട് കടക്ക് തീപിടിച്ചു. ഡെക്കറേറ്റേഴ്സ് ലൈറ്റ് ആന്‍ഡ് സൗണ്ട് കടക്കാണ് തീപിടിച്ചത്. കടയടച്ച് ജീവനക്കാര്‍ പോയ സമയത്ത് ശനിയാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. സമീപത്തുണ്ടായിരുന്നവര്‍ പുക ഉയരുന്നതുകണ്ട് വിവരം കാസര്‍കോട് ഫയര്‍ഫോഴ്സില്‍ അറിയിക്കുകയായിരുന്നു. അഗ്നിരക്ഷാ സേനയത്തെി തീയണച്ചു. കടക്കകത്തെ ചില ഉപകരണങ്ങള്‍ക്ക് കേടുപറ്റി. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്ന് സംശയിക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.