കാസര്‍കോട്: ജി.കെ.എസ്.എഫ് ‘അവര്‍ക്കായ് നമുക്ക് വാങ്ങാം’ പദ്ധതിക്ക് ലഭിക്കുന്ന ജനപിന്തുണ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ആവേശം പകരുമെന്ന് ടൂറിസം മന്ത്രി എ.പി. അനില്‍കുമാര്‍ അഭിപ്രായപ്പെട്ടു. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. എന്‍ഡോസള്‍ഫാന്‍ രോഗബാധിത കുടുംബങ്ങള്‍, ബളാംതോട് ഹയര്‍സെക്കന്‍ഡറി പ്ളസ്വണ്‍ വിദ്യാര്‍ഥിയും സ്റ്റുഡന്‍റ് പൊലീസ് കാഡറ്റുമായ കെ. ശ്രീനി, ഈസ്റ്റ് എളേരി കാവുംതലയിലെ തോമസ് മാത്യു-റോസമ്മ ദമ്പതികള്‍, മലപ്പച്ചേരിയിലെ എം.എം. ചാക്കോ നടത്തുന്ന ന്യൂ മലബാര്‍ പുനരധിവാസ കേന്ദ്രം എന്നിവര്‍ക്കുള്ള സഹായവും മന്ത്രി വിതരണം ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്‍റ് കെ. അഹമ്മദ് ശരീഫ് അധ്യക്ഷത വഹിച്ചു. ജി.കെ.എസ്.എഫ് ഡയറക്ടര്‍ കെ. അനില്‍ മുഹമ്മദ് മുഖ്യാതിഥിയായി. ജില്ലാ മാനേജര്‍ മോഹന്‍ പൊതുവാള്‍ സ്വാഗതവും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ട്രഷറര്‍ മാഹിന്‍ കോളിക്കര നന്ദിയും പറഞ്ഞു. രാംനാഥ് എന്‍റര്‍പ്രൈസസ് നീലേശ്വരം, മുഗള്‍ സ്റ്റീല്‍ ചെറുവത്തൂര്‍, സുല്‍സണ്‍ കാസര്‍കോട്, ഐവ കലക്ഷന്‍സ്, മുബാറക് കല്യാണ്‍ സില്‍ക്, കണ്ണന്‍സ് ടെക്സ്റ്റൈല്‍സ് എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.