കാസര്‍കോട്: ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പമ്പില്‍നിന്നും 10,000 രൂപയുടെ പെട്രോളടിച്ച സംഘം പമ്പുടമ അറിയാതെ പണം തിരികെ പിന്‍വലിച്ച് തട്ടിപ്പ് നടത്തിയതായി പരാതി. ചൗക്കി സി.പി.സി.ആര്‍.ഐക്ക് സമീപത്തെ പെട്രോള്‍ പമ്പില്‍ കഴിഞ്ഞ മാസം 10ന് രാവിലെയാണ് സംഭവം. കാറിലും ബൈക്കിലുമത്തെിയവരാണ് പെട്രോളടിച്ച്, പണം ആവശ്യപ്പെട്ടപ്പോള്‍ ക്രെഡിറ്റ് കാര്‍ഡ് നല്‍കിയത്. പമ്പുടമയുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം വന്നതായി മൊബൈല്‍ അലര്‍ട്ടും ലഭിച്ചു. എന്നാല്‍, കുറച്ച് ദിവസം കഴിഞ്ഞ് ഉടമ ചൗക്കി കാവുമീത്തലിലെ ലക്ഷ്മി നാരായണന്‍ ബാങ്കില്‍ എത്തിയപ്പോഴാണ് അക്കൗണ്ടില്‍നിന്ന് പണം പിന്‍വലിച്ചതായി അറിയുന്നത്. ഇതിനിടയില്‍ എറണാകുളത്ത് സമാന സംഭവത്തില്‍ സി.സി.ടി.വി കാമറയില്‍ പതിഞ്ഞ തട്ടിപ്പ് സംഘത്തിന്‍െറ ഫോട്ടോ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇവരാണ് തന്നെയും തട്ടിപ്പിനിരയാക്കിയതെന്ന് ലക്ഷ്മി നാരായണന്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. എറണാകുളം കാക്കനാട്ട് പിടിയിലായ ചെങ്കള നാലാംമൈലിലെ സാബിദും (29) കൂട്ടാളികളുമാണ് ഇവരെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ജൂലൈ പത്തിന് പെട്രോളടിച്ചതിന്‍െറ പണം പമ്പുടമയുടെ എച്ച്.ഡി.എഫ്.സി അക്കൗണ്ടിലേക്ക് വരുകയും 11ന് അതേ അക്കൗണ്ടില്‍നിന്ന് പ്രതികളുടെ അക്കൗണ്ടിലേക്ക് 10,000 രൂപ തിരിച്ചുചെന്നതായും പെട്രോള്‍ പമ്പുടമക്ക് മെസേജ് ലഭിച്ചിരുന്നു. മെഷീനില്‍ എ.ടി.എം കാര്‍ഡ് സ്വേപ്പ് ചെയ്ത ഉടന്‍ ഇവരുടെ കൈയിലുള്ള മറ്റൊരു മെഷീന്‍ വഴി തിരിച്ചെടുക്കുകയായിരുന്നുവെന്നാണ് പൊലീസ് അന്വേഷണത്തില്‍ കണ്ടത്തെിയത്. സാബിദിനെ കൂടാതെ അഹമ്മദ് അഫ്സല്‍, മുഈസ് എന്നിവരാണ് തട്ടിപ്പ് സംഘത്തിലുള്ളതെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ ഗള്‍ഫില്‍ ജോലി ചെയ്യുന്നതിനിടെയാണ് ക്രെഡിറ്റ് കാര്‍ഡ് സംബന്ധിച്ച വിവരങ്ങള്‍ പഠിച്ചുവെച്ചതത്രെ. കാക്കനാട്ടെ ആലപ്പാട് ജ്വല്ലറിയില്‍ നിന്ന് നാലു പവനും യൂനിവേഴ്സല്‍, ഈസ്റ്റ് എന്നീ മൊബൈല്‍ കടകളില്‍നിന്ന് രണ്ട് വീതം മൊബൈല്‍ ഫോണുകളും ഇവര്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് തട്ടിപ്പ് നടത്തി വാങ്ങിയതായി പൊലീസ് സ്ഥിരീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.