ആദ്യ ദേശീയ ചാമ്പ്യന്‍ഷിപ്പിന്‍െറ ഓര്‍മകളുമായി ബാബു കോട്ടപ്പാറ

കാഞ്ഞങ്ങാട്: സംസ്ഥാന സബ്ജൂനിയര്‍ വടംവലി ചാമ്പ്യന്‍ഷിപ്പിന് മടിക്കൈയില്‍ തിരശ്ശീല ഉയരുമ്പോള്‍ കഴിഞ്ഞവര്‍ഷം ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത ഓര്‍മകള്‍ അയവിറക്കുകയാണ് മാധ്യമപ്രവര്‍ത്തകനായ ബാബു കോട്ടപ്പാറ. ഈ വര്‍ഷം മഹാരാഷ്ട്രയിലെ ഒൗറംഗാബാദില്‍ നടന്ന ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ നിര്‍ഭാഗ്യം കൊണ്ടുമാത്രമാണ് ബാബു അടങ്ങുന്ന കേരള ടീം മൂന്നാംസ്ഥാനത്തേക്ക് പിന്തളപ്പെട്ടത്. 10 വര്‍ഷം മുമ്പ് ദേശീയ കായിക ഇനമായി മാറിയിട്ടില്ലാത്ത കാലത്താണ് ബാബുവും കൂട്ടുകാരും ശ്യാംപ്രസാദ് മുഖര്‍ജി ക്ളബിലൂടെ വടംവലിയില്‍ സജീവമാകുന്നത്. അന്ന് വടംവലി അത്ര ജനകീയമല്ലായിരുന്നു. ഇന്നത്തെപോലെ അന്ന് നാട്ടിന്‍പുറങ്ങള്‍ തോറും ആഴ്ചയില്‍ മൂന്നു തവണ വടംവലി മത്സരങ്ങളുണ്ടായിരുന്നില്ല. എന്നിട്ടും, ഒരു കായിക ഇനമായി വടംവലിയെ വളര്‍ത്തുന്നതില്‍ ബാബുവും കൂട്ടരും നിര്‍ണായക പങ്കുവഹിച്ചു. സെവന്‍ സ്റ്റാര്‍ ആലക്കോട്, ജിംഖാന മാവുങ്കാല്‍, ടൗണ്‍ ടീം പരപ്പ, ശ്യാംപ്രസാദ് മുഖര്‍ജി ക്ളബ് കോട്ടപ്പാറ എന്നിവയായിരുന്നു അന്ന് ജില്ലയിലെതന്നെ മികച്ച വടംവലി ടീമുകള്‍. അതില്‍ താരതമ്യേന ജൂനിയര്‍ ടീമായിരുന്നു ബാബു ഉള്‍പ്പെടുന്ന കോട്ടപ്പാറ ശ്യാംപ്രസാദ് മുഖര്‍ജി ടീം. 2000 മുതല്‍ മുഴുവന്‍സമയവും ബാബുവും കൂട്ടുകാരും വടംവലി മത്സരത്തിന്‍െറ പരിശീലനത്തിലായിരുന്നു. പിന്നീട് 2014ലാണ് വടംവലി ദേശീയ കായിക ഇനമായി സ്പോര്‍ട്സ് കൗണ്‍സില്‍ അംഗീകരിച്ചത്. ആദ്യ ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ 600 കിലോഗ്രാം, 640 കിലോഗ്രാം തുടങ്ങി രണ്ടു കാറ്റഗറികളിലായി ആറുപേരാണ് പങ്കെടുത്തത്. ആദ്യത്തെ കാറ്റഗറിയില്‍ പുല്ലൂരില്‍നിന്നുള്ള ശ്രീനാഥ്, ആലക്കോട്ടെ സമോജ്, വെള്ളരിക്കുണ്ടിലെ ഷിജോ എന്നിവരുണ്ടായിരുന്നു. രണ്ടാമത്തെ കാറ്റഗറിയായ 640 കിലോഗ്രാമില്‍ ബാബുവിനെ കൂടാതെ ജിനേഷ് കല്ലാണ്‍ റോഡ്, ഗിരീഷ് പുല്ലൂര്‍ എന്നിവരാണുണ്ടായിരുന്നത്. എന്നാല്‍, എല്ലാ സംസ്ഥാനങ്ങളോടും മത്സരിച്ച് വിജയിച്ചുവെങ്കിലും പഞ്ചാബിന്‍െറയും ഹരിയാനയുടെയും പ്രഫഷനലിസത്തിന് മുന്നില്‍ ബാബുവിന്‍െറ ടീമിന് തലകുനിക്കേണ്ടിവന്നു. ഒരു പരിശീലനവുമില്ലാതെയാണ് ഇരുവിഭാഗങ്ങളിലും കേരള ടീം എത്തിയത്. പുതിയ അംഗീകാരവുമായി വടംവലി ചാമ്പ്യന്‍ഷിപ് ജില്ലയിലത്തെുമ്പോള്‍ ആദ്യ ദേശീയ ഗെയിംസിന്‍െറ ഓര്‍മയിലാണ് ബാബുവും സംഘവും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.