പേരാവൂർ: ക്രിസ്മസ് ന്യൂ ഇയർ സ്പെഷൽ എൻഫോഴ്സ്മെൻറ് ഡ്രൈവിെൻറ ഭാഗമായി നടത്തിയ വാഹനപരിശോധനക്കിടെ മയക്കുമരുന്ന ് സംഘത്തിലെ കണ്ണി ഹാഷിഷുമായി പേരാവൂർ എക്സൈസിെൻറ പിടിയിലായി. തുണ്ടിയിൽ സ്വദേശി അമൽജോഷിയാണ് (25) മൂന്ന് ഗ്രാം ഹാഷിഷുമായി എക്സൈസ് സംഘത്തിെൻറ പിടിയിലായത്. എക്സൈസ് ഇൻസ്പെക്ടർ എ.കെ. വിജേഷിെൻറ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പ്രിവൻറിവ് ഓഫിസർമാരായ എം.പി. സജീവൻ, പി.സി. ഷാജി, സിവിൽ എക്സൈസ് ഓഫിസർമാരായ സി.എം. ജയിംസ്, സി.പി. ഷാജി, ഷൈബി കുര്യൻ, എക്സൈസ് ഡ്രൈവർ കെ.ടി. ജോർജ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.