ൈവദ്യുതി തൂണുകൾ മാറ്റിസ്ഥാപിക്കണം

തലശ്ശേരി: ലോഗൻസ് റോഡ് ഇൻറർലോക്ക് ചെയ്ത് നവീകരിക്കുന്നതിന് മുന്നോടിയായി വാഹനങ്ങൾക്ക് തടസ്സമായി നിൽക്കുന ്ന വൈദ്യുതി തൂണുകൾ േറാഡരികിലേക്ക് മാറ്റിസ്ഥാപിക്കണമെന്ന് വ്യാപാരി വ്യവസായി ഏേകാപന സമിതി തലശ്ശേരി യൂനിറ്റ് ആവശ്യപ്പെട്ടു. പഴയ ബസ് സ്റ്റാൻഡ് ജൂബിലി ഷോപ്പിങ് കോംപ്ലക്സ് പരിസരത്ത് സ്വകാര്യ വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിച്ച സ്ഥലം കൈയേറി ഉന്തുവണ്ടിയിൽ കച്ചവടം ചെയ്യുന്നവരുടെ എണ്ണം വ്യാപകമായിരിക്കുകയാണ്. ഇത് നിർത്തലാക്കി വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യമൊരുക്കണം. ഇതു സംബന്ധിച്ച് സമിതി ഭാരവാഹികൾ മുനിസിപ്പൽ സെക്രട്ടറിക്ക് നിവേദനം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.