അക്രമികളിൽ രണ്ടുപേർ പൊലീസ് വെടിയേറ്റ് ആശുപത്രിയിൽ- ^എ.ഡി.ജി.പി

അക്രമികളിൽ രണ്ടുപേർ പൊലീസ് വെടിയേറ്റ് ആശുപത്രിയിൽ- -എ.ഡി.ജി.പി മംഗളൂരു: ദീപക് റാവു വധവുമായി ബന്ധപ്പെട്ട് പൊലീസ് പിടികൂടിയ യുവാക്കളിൽ രണ്ടുപേർ വെടിയേറ്റ പരിക്കുകളോടെ ചികിത്സയിലാണെന്ന് എ.ഡി.ജി.പി കമൽ പാന്ത് സിറ്റി പൊലീസ് കമീഷണർ ഓഫിസിൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു. പിങ്കി നവാസ്, റിസ്വാൻ എന്നിവർക്കാണ് കാലുകൾക്ക് പരിക്ക്. നൗഷാദ്, ഇർഷാൻ എന്നിവർ പൊലീസ് കസ്റ്റഡിയിലാണ്. ദീപകിനെ കൊലപ്പെടുത്തിയവർ സഞ്ചരിച്ച കാറിനെക്കുറിച്ച് ഹോംഗാർഡ് ഹരീഷ് നൽകിയ വിവരം പിന്തുടർന്നാണ് പൊലീസ് അക്രമികളെ പിടികൂടിയത്. സ്തുത്യർഹസേവനത്തിന് ആറു പൊലീസുകാർക്ക് റിവാർഡ് പ്രഖ്യാപിച്ച എ.ഡി.ജി.പി എല്ലാവർക്കുമായി 1,20,000 രൂപ വിതരണം ചെയ്തു. സംഭവത്തി​െൻറ എല്ലാവശങ്ങളും അന്വേഷണവിധേയമാക്കുമെന്ന് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.