സോഷ്യല്‍ നെറ്റ്വര്‍ക്കുകള്‍ക്ക് പുതുതലമുറയില്‍ അപകടകരമാംവിധം സ്വാധീനം –പി. മുജീബ് റഹ്മാന്‍

പെരിങ്ങത്തൂര്‍: സോഷ്യല്‍ നെറ്റ്വര്‍ക്കുകള്‍ പുതുതലമുറയെ അപകടകരമാംവിധം സ്വാധീനിച്ചിരിക്കുന്നുവെന്നും ഇത് നന്മക്കും സൗഹൃദത്തിനുമിടയില്‍ മതില്‍കെട്ട് നിര്‍മിക്കുമെന്നും ജമാഅത്തെ ഇസ്ലാമി കേരള അസി. അമീര്‍ പി. മുജീബ് റഹ്മാന്‍. ‘സമാധാനം മാനവികത’ ദേശീയ കാമ്പയിനിന്‍െറ ഭാഗമായി ജമാഅത്തെ ഇസ്ലാമി പെരിങ്ങത്തൂരിന്‍െറ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഈദ്-ഓണം സാഹോദര്യ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. രാജ്യത്ത് വര്‍ഗീയ ധ്രുവീകരണത്തിനുള്ള ആസൂത്രിത നീക്കം നടക്കുന്നത് തിരിച്ചറിയണം. അതിനാല്‍, മാനുഷിക മൂല്യങ്ങള്‍ക്ക് വിലകല്‍പിച്ചുള്ള സാഹോദര്യബോധം ഊട്ടിയുറപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രമുഖ ഗാന്ധിയന്‍ പട്ടേരി കുഞ്ഞികൃഷ്ണന്‍ അടിയോടി സമ്മേളനം ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്ലാമി പാനൂര്‍ ഏരിയാ പ്രസിഡന്‍റ് കെ. ഹമീദ് അധ്യക്ഷത വഹിച്ചു. പെരിങ്ങത്തൂര്‍ ശാന്തിനികേതനില്‍ ഒരുക്കിയ വായനശാലയുടെ സമര്‍പ്പണം സാഹിത്യകാരനും വാഗ്മിയുമായ പട്ടേരി കുഞ്ഞികൃഷ്ണന്‍ അടിയോടി നിര്‍വഹിച്ചു. പട്ടേരി കുഞ്ഞികൃഷ്ണന്‍ അടിയോടി, എന്‍.പി. കുഞ്ഞിമൊയ്തു മാസ്റ്റര്‍, ഡോ. അബൂബക്കര്‍ എന്നിവരെ സ്തുത്യര്‍ഹ സേവനങ്ങള്‍ക്ക് ഉപഹാരം നല്‍കി ആദരിച്ചു. പാനൂര്‍ നഗരസഭാ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഇ.എ. നാസര്‍, നഗരസഭാ കൗണ്‍സിലര്‍മാരായ എ.പി. രമേശന്‍, ഉമൈസ തിരുവമ്പാടി, പെരിങ്ങത്തൂര്‍ എന്‍.എ.എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രധാനാധ്യാപകന്‍ എന്‍. പത്മനാഭന്‍, എം.ടി.കെ. ബാലന്‍, കെ.ആര്‍. രാജന്‍, കെ.ടി. അന്ത്രു മൗലവി, ആരാമം മുഹമ്മദ്, എന്‍.പി. കുഞ്ഞിമൊയ്തു മാസ്റ്റര്‍, യു.കെ. അബ്ദുല്ല, ഡോ. അബൂബക്കര്‍ എന്നിവര്‍ സംസാരിച്ചു. പി. ഉമര്‍ ഫാറൂഖ് സ്വാഗതവും ഇ.കെ. മുസ്തഫ നന്ദിയും പറഞ്ഞു. തുടര്‍ന്ന് നവാസ് പാലേരിയുടെ കലാവിരുന്ന് ഉണ്ടായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.