നിലവാരമില്ലാത്ത മത്സ്യം തടയണം -യൂത്ത്ലീഗ്

കാഞ്ഞങ്ങാട്: ഗുണനിലവാരമില്ലാത്ത മത്സ്യം വില്‍പന നടത്തുന്നത് തടയണമെന്ന് യൂത്ത്ലീഗ് കാഞ്ഞങ്ങാട് മുനിസിപ്പല്‍ കമ്മിറ്റി. ഒരാഴ്ച പഴക്കമുള്ള വിഷാംശങ്ങളടങ്ങിയ മത്സ്യമാണ് വിപണിയിലത്തെുന്നത്. ഇത് മാരകമായ രോഗങ്ങള്‍ക്ക് ഇടവരുത്തും. പുതിയ മത്സ്യത്തോടൊപ്പം ചീഞ്ഞഴുകിയ മത്സ്യവും കലര്‍ത്തിയാണ് പലരും വില്‍പന നടത്തുന്നത്. മത്സ്യ മാര്‍ക്കറ്റില്‍ കൃത്രിമ വിലക്കയറ്റം സൃഷ്ടിക്കുകയാണെന്നും യോഗം കുറ്റപ്പെടുത്തി. മജീദ്, റഹ്മാന്‍, കുഞ്ഞിപ്പ അനുസ്മരണവും റമദാന്‍ റിലീഫ് പരിപാടിയും ഇഫ്താര്‍ സംഗമവും 26ന് ഉച്ചക്ക് രണ്ട് മണി മുതല്‍ കാഞ്ഞങ്ങാട് വ്യാപാരഭവനില്‍ നടത്താന്‍ തീരുമാനിച്ചു. ഹാരിസ് ബാവാനഗര്‍ അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ ലീഗ് വൈസ് പ്രസിഡന്‍റ് അബ്ദുല്ല ഹാജി ഉദ്ഘാടനം ചെയ്തു. മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്‍റ് ഹക്കീം മീനാപ്പീസ്, മുത്തലിബ് കൂളിയങ്കാല്‍, ബഷീര്‍ കൊവ്വല്‍പ്പള്ളി എന്നിവര്‍ സംസാരിച്ചു. സി.കെ. അഷറഫ് ബാവാനഗര്‍, ശംസു ആവിയില്‍, ഹുസൈന്‍ ബദരിയ നഗര്‍, ഖമറുദ്ദീന്‍ അരയി, അഷറഫ് കല്ലൂരാവി, ബാരിസ്, ഹാരിസ് ഇല്യാസ് നഗര്‍, ഫാസില്‍ കല്ലൂരാവി, അമീര്‍ ഞാണിക്കടവ്, പി. ഹാഷിം, ഹക്കീം പാലാട്ട്, ജസീല്‍ പുതിയകോട്ട എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. യൂനുസ് വടകരമുക്ക് സ്വാഗതവും ആബിദ് ആറങ്ങാടി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.