ചായ്യോത്ത് ബസും ലോറിയും കൂട്ടിയിടിച്ച് 15 പേര്‍ക്ക് പരിക്ക്

നീലേശ്വരം: ചായ്യോം ബസാറില്‍ ബസും ലോറിയും കൂട്ടിയിടിച്ച് 15 പേര്‍ക്ക് പരിക്കേറ്റു. ബിരിക്കുളം ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും ബങ്കളം ഭാഗത്തേക്ക് പോവുകയായിരുന്ന ടെമ്പോ ലോറിയുമാണ് കൂട്ടിയിടിച്ചത്. രാവിലെ 10.30നാണ് അപകടം. സാരമായി പരിക്കേറ്റ ബസ് യാത്രക്കാരായ കിനാനൂരിലെ തങ്കമണി (45), പള്ളപ്പാറയിലെ ബീന (36), തൃക്കരിപ്പൂരിലെ ഷിജു (26), തട്ടാച്ചേരിയിലെ ദാമോദരന്‍ (50), ടെമ്പോ ലോറിയിലെ ജീവനക്കാരായ നര്‍ക്കിലക്കാട്ടെ ചാക്കോ (50), ചിറ്റാരിക്കലിലെ സുകുമാരന്‍ (52) എന്നിവരെ തേജസ്വിനി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സജ്ന ചാത്തമത്ത് (30), ആര്യ ചേലക്കാട് (19), സജിത്ത് കോട്ടപ്പുറം (22), വിലാസിനി കാഞ്ഞങ്ങാട് (39), മറിയക്കുട്ടി പെരിയങ്ങാനം (56), നാരായണി കൊടക്കാട് (40), പ്രേമരാജന്‍ നെല്ലിയടുക്കം (36), ദിവാകരന്‍ കണിച്ചിറ (62), നാരായണന്‍ നെല്ലിയടുക്കം (54) എന്നിവരെ പ്രാഥമിക ശുശ്രൂഷ നല്‍കി വിട്ടയച്ചു. ഇരു വാഹനങ്ങളുടെയും മുന്‍ഭാഗം തകര്‍ന്നു. അപകടം നടക്കുമ്പോള്‍ കനത്ത മഴയായിരുന്നു. ബസ് അമിതവേഗതയിലായിരുന്നുവെന്ന് യാത്രക്കാര്‍ പറഞ്ഞു. നാട്ടുകാരാണ് രാക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.