നീലേശ്വരം: നവതിയുടെ നിറവിലും കര്‍മനിരത ജീവിതത്തിന്‍െറ ധന്യതയിലാണ് നീലേശ്വരത്തെ യോഗാചാര്യ എം.കെ. രാമന്‍ മാസ്റ്റര്‍. 70 വര്‍ഷമായി തുടരുന്ന യോഗയാണ് രാമന്‍ മാസ്റ്ററുടെ അസുഖങ്ങള്‍ വരാത്ത ശരീരത്തിന്‍െറ രഹസ്യം. ഋഷികേശിലെ സംഗീതജ്ഞനായ ശിവാനന്ദ സരസ്വതിയില്‍നിന്നും മൈസൂരുവിലെ ശ്രീകൃഷ്ണാശ്രമം, കേശവാശ്രമം, ഉത്തരകാശി എന്നീ ആശ്രമങ്ങളില്‍നിന്നും യോഗ വിജ്ഞാനം കരസ്ഥമാക്കി. കൊല്ലൂര്‍ ശങ്കരാചാര്യ സ്വാമികളുടെ കീഴില്‍നിന്ന് പ്രകൃതി ചികിത്സ പഠിച്ചു. 1975ല്‍ ഡല്‍ഹിയില്‍ കേന്ദ്രസര്‍ക്കാര്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ പങ്കെടുത്ത് യോഗയുമായി ബന്ധപ്പെട്ട പ്രബന്ധം അവതരിപ്പിച്ചു. 1988ല്‍ പാലായില്‍ നടന്ന ചടങ്ങില്‍ യോഗാചാര്യ വെണ്‍കുളം പരമേശ്വരന്‍, രാമന്‍ മാസ്റ്ററെ യോഗാചാര്യ പദവി നല്‍കി ആദരിച്ചു. യോഗയെയും പ്രകൃതി ചികിത്സയെയും കുറിച്ച് മൂന്ന് ഗ്രന്ഥങ്ങള്‍ എഴുതിയിട്ടുണ്ട്. സൂര്യോദയത്തിന് മുമ്പുള്ള കുളിയും മുടങ്ങാതെയുള്ള യോഗാഭ്യാസവും ഭക്ഷണത്തിലുള്ള കൃത്യനിഷ്ഠയുമാണ് രാമന്‍ മാസ്റ്ററുടെ ആരോഗ്യ രഹസ്യം. മാതൃകാ ജീവിതത്തിന്‍െറ ധന്യതയില്‍ രാമന്‍ മാസ്റ്റര്‍ കാവില്‍ ഭവന്‍ യോഗ പ്രകൃതി ചികിത്സാ കേന്ദ്രത്തിലത്തെുന്ന രോഗികള്‍ക്ക് ആശ്വാസമാണ്. 1937ലാണ് നീലേശ്വരം മന്ദംപുറത്ത് കാവ് ഭഗവതി ക്ഷേത്രത്തിന്‍െറ ഓരം ചേര്‍ന്ന് നില്‍ക്കുന്ന ഈ സ്ഥാപനം ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.