ചെറുവത്തൂര്‍: കൃഷി പ്രോത്സാഹനത്തിന് സര്‍ക്കാര്‍ മുന്തിയ പരിഗണന നല്‍കുമ്പോഴും ചെറുവത്തൂരില്‍ കൃഷിയൊഴിഞ്ഞ പാടങ്ങള്‍ ഉണരുന്നില്ല. ചെറുവത്തൂര്‍ പഞ്ചായത്തിലെ മൂന്ന് വിളകള്‍ ചെയ്തിരുന്ന ഏക്കറുകണക്കിന് പാടങ്ങളാണ് ഒറ്റ വിളയില്‍ ഒതുങ്ങിയത്. ചുരുക്കം ചില സ്ഥലങ്ങളില്‍ മാത്രമാണ് രണ്ടു വിളയെങ്കിലും കൃഷി ചെയ്യുന്നത്. മൂന്നുവിളകള്‍ ചെയ്തിരുന്ന പുതിയകണ്ടം പാലത്തേര പാടത്തിപ്പോള്‍ ഒറ്റ വിള മാത്രമാണ്. അമ്പതോളം ഏക്കറില്‍ പരന്നുകിടക്കുന്ന ഈ പാടം മൂന്നുവിള കൃഷി ചെയ്തിരുന്ന സ്ഥലമാണ്. നിരവധി കര്‍ഷകര്‍ കൃഷിയിറക്കുന്ന ഇവിടം പല കര്‍ഷകരും ഉപേക്ഷിച്ചു. ഫെബ്രുവരിയില്‍ ഒന്നാം വിള,മേയ്, ജൂണ്‍ മാസങ്ങളില്‍ രണ്ടാം വിള, ഒക്ടോബറില്‍ മൂന്നാം വിള എന്നിങ്ങനെയാണ് കര്‍ഷകര്‍ നെല്‍കൃഷി ഒരുക്കിയിരുന്നത്. ഒന്നും മൂന്നും വിള ഇപ്പോള്‍ നടത്താറില്ല. ജൂണ്‍ മാസത്തില്‍ നടത്തുന്ന രണ്ടാം വിള മാത്രമാണ് കൃഷി ചെയ്യുന്നത്. കൃഷി നഷ്ടമായതോടെയാണ് കര്‍ഷകര്‍ നെല്‍പാടങ്ങളെ കൈയൊഴിയാന്‍ കാരണമായിരിക്കുന്നത്. ഉല്‍പാദന ചെലവ് വര്‍ധിച്ചത് കര്‍ഷകരെ പ്രതിസന്ധിയിലാക്കി. തൊഴിലാളികളെ ലഭിക്കാത്തതും കൃഷി കുറയാന്‍ കാരണമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.