കണ്ണൂര്‍ വികസന അതോറിറ്റി ഭവന നിര്‍മാണം: കുടിശ്ശിക എഴുതിത്തള്ളാന്‍ മനുഷ്യാവകാശ കമീഷന്‍

കണ്ണൂര്‍: കണ്ണൂര്‍ വികസന അതോറിറ്റി ആവിഷ്കരിച്ച ഭവന നിര്‍മാണ പദ്ധതി പ്രകാരം വായ്പയെടുത്ത നിര്‍ധനരുടെ കുടിശ്ശിക എഴുതിത്തള്ളാനുള്ള സാധ്യത പരിശോധിച്ച് നടപടിയെടുക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ ജുഡീഷ്യല്‍ അംഗം പി. മോഹനദാസ് തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. കണ്ണൂര്‍ സ്വദേശികളായ ടി.സി. ജയന്‍, എം.കെ. ഫാത്തിബി, സൗജത്ത്, കെ.പി. പ്രതാപന്‍, പി.വി. രാജന്‍ എന്നിവരുടെ പരാതിയിലാണ് നടപടി. തുകയുടെ മുതല്‍മാത്രം അടച്ച് പലശ ഒഴിവാക്കി ആധാരം തിരികെ നല്‍കണമെന്നാണ് പരാതിക്കാരുടെ ആവശ്യം. അതോറിറ്റിയുടെ ഓഫിസ് പൂട്ടിയതു കാരണമാണ് തുക അടക്കാന്‍ കഴിയാത്തത്. വായ്പയില്‍ കുടിശ്ശികയുണ്ടെന്നും 2014-15 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ ചെലവഴിക്കാത്ത തുകയില്‍ നിന്നും കുടിശ്ശിക ഇല്ലാതാക്കുന്നതിന് പദ്ധതി തയാറാക്കാന്‍ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും തദ്ദേശ സ്വയം ഭരണവകുപ്പ് സെക്രട്ടറി കമീഷനെ അറിയിച്ചിട്ടുണ്ട്. എന്നാല്‍, ജില്ലയിലൈ പഞ്ചായത്തുകള്‍ പദ്ധതി തയാറാക്കി തുക അടച്ചിട്ടില്ളെന്നും അതിനാല്‍ കുടിശ്ശിക ഒഴിവാക്കാന്‍ കഴിയില്ളെന്നും 2015-16 വര്‍ഷത്തെ പദ്ധതിയിലോ തുടര്‍പദ്ധതിയിലോ ഇതുസംബന്ധിച്ച സാധ്യത പരിശോധിക്കുമെന്നും സെക്രട്ടറി കമീഷനെ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.