കഥപറഞ്ഞും പറയിച്ചും വിനോദ് മാഷ് കുട്ടികള്‍ക്കൊപ്പം

കയ്യൂര്‍: വേദിയില്‍ സജ്ജമാക്കിയ വായനാമരത്തിലെ പുസ്തകങ്ങള്‍ ഒന്നൊന്നായി പരിചയപ്പെടുത്തി, വായിച്ചുവളര്‍ന്ന കുട്ടിയുടെ കഥ പറഞ്ഞ് വിനോദ് മാഷ് മുന്നിലത്തെിയപ്പോള്‍ കുഞ്ഞുങ്ങള്‍ കാതുകൂര്‍പ്പിച്ചു. ഒന്നിനു പിറകെ ഒന്നായി കഥകള്‍ പറഞ്ഞ് മാഷ് നടത്തിയ പുസ്തകപരിചയം അക്ഷരാര്‍ഥത്തില്‍ കുഞ്ഞുങ്ങളെ വായനയുടെ ലോകത്തേക്ക് കൈപിടിച്ചുയര്‍ത്തുകയായിരുന്നു. കയ്യൂര്‍ ഗവ. എല്‍.പി സ്കൂളില്‍ വായന ദിനത്തില്‍ നടത്തിയ പരിപാടിയിലാണ് യുറീക്ക ദൈ്വവാരികയിലൂടെ കുട്ടികള്‍ക്ക് പരിചിതനായ ബാലസാഹിത്യകാരനും കാഞ്ഞിരപ്പൊയില്‍ ഗവ. യു.പി സ്കൂള്‍ അധ്യാപകനുമായ പി.വി. വിനോദ്കുമാര്‍ കുഞ്ഞുമനസ്സുകളെ കീഴടക്കിയത്. വായിച്ചതോ കേട്ടതോ ആയ കഥ പറയാന്‍ കുഞ്ഞുങ്ങള്‍ക്ക് അവസരം നല്‍കിയപ്പോള്‍ ഓടിയത്തെിയത് ഒന്നാം ക്ളാസിലെ കൊച്ചുമിടുക്കന്‍ അഭിനന്ദ്. ക്ളാസില്‍ ടീച്ചര്‍ പറഞ്ഞ കഥ തെല്ലും ചോര്‍ച്ചയില്ലാതെ തന്‍േറതായ ശൈലിയില്‍ അഭിനന്ദ് പറഞ്ഞപ്പോള്‍ മുതിര്‍ന്ന ക്ളാസിലെ ചേട്ടന്മാരും ചേച്ചിമാരും കൈയടിച്ച് പ്രോത്സാഹിപ്പിച്ചു. ഞായറാഴ്ചയായിട്ടും മുഴുവന്‍ കുട്ടികളും പരിപാടിക്കത്തെിയിരുന്നു. വായന വാരാചരണം രണ്ടാം ക്ളാസിലെ അക്ഷത് കുമാറില്‍ നിന്ന് സ്കൂള്‍ ലൈബ്രറിയിലേക്ക് പിറന്നാള്‍ പുസ്തകം സ്വീകരിച്ച് വിനോദ് മാഷ് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് കഥ പറയലും പറയിക്കലും. തൊട്ടുപിന്നാലെ ഈയ്യക്കാട് സുകുമാരന്‍ മാസ്റ്റര്‍ കവിതകളും പാട്ടുകളുമായി എത്തിയപ്പോള്‍ വായന ദിനത്തിലെ ഈ സാഹിത്യസദ്യ കുട്ടികള്‍ക്ക് ഏറെ ആസ്വാദ്യകരമായി. വളരുന്ന പുസ്തകമരം, മാധ്യമ വിചാരം, ഇന്നത്തെ പുസ്തകം, വായിക്കാന്‍ ഒരു മുറി, വരകള്‍, വര്‍ണങ്ങള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ ഒരാഴ്ചക്കാലം വിദ്യാലയത്തില്‍ നടക്കും. പി.ടി.എ പ്രസിഡന്‍റ് കെ. രാജന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ നാരായണന്‍ ബങ്കളം, ബാലകൃഷ്ണന്‍, ബേബി ടീച്ചര്‍ തുടങ്ങിയവര്‍ സംസാരിച്ചു. പ്രധാനാധ്യാപകന്‍ കെ. നാരായണന്‍ സ്വാഗതവും കെ.വി. ഭാസ്കരന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.