ചെറുവത്തൂര്‍: പിലിക്കോട് സര്‍വിസ് സഹകരണ ബാങ്കിന്‍െറ കാലിക്കടവ് ശാഖയില്‍ മുക്കുപണ്ടം പണയംവെച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്തു. 77.56 ലക്ഷം രൂപയുടെ പണയ തട്ടിപ്പാണ് നടന്നത്. 56 വായ്പകളിലായാണ് തട്ടിപ്പ് നടന്നത്. 1452 ഇടപാടുകള്‍ പരിശോധിച്ചതില്‍നിന്നാണ് മുട്ടത്തൊടി ബാങ്ക് തട്ടിപ്പിന് ശേഷമുള്ള രണ്ടാമത്തെ വലിയ തട്ടിപ്പ് കണ്ടത്തെിയത്. കാഞ്ഞങ്ങാട് സഹകരണ അസി. രജിസ്ട്രാര്‍ കെ. സജീവ് കാര്‍ത്തയുടെ നേതൃത്വത്തിലുള്ള സംഘം രണ്ട് ദിവസം നീണ്ട പരിശോധനയെ തുടര്‍ന്നാണ് ഭീമമായ തട്ടിപ്പ് കണ്ടത്തെിയത്. ബാങ്ക് മാനേജറുടെ ഒത്താശയോടെയാണ് തട്ടിപ്പ് നടന്നതെന്ന് തെളിഞ്ഞു. മാനേജര്‍ എം.വി. ശരത്ചന്ദ്രന്‍ ഒളിവിലാണ്. അപ്രൈസര്‍ പി.വി. കുഞ്ഞിരാമനെ ചന്തേര പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലാണ് കണ്ടെടുത്ത മുക്കുപണ്ടത്തില്‍ ഭൂരിഭാഗവും ഇവിടെ പണയംവെച്ചത്. ചില വായ്പകളില്‍ മുക്കുപണ്ടം യഥാര്‍ഥ സ്വര്‍ണത്തിനൊപ്പം ചേര്‍ത്ത നിലയിലുമായിരുന്നു. കണ്ടെടുത്ത വ്യാജ സ്വര്‍ണം പരിശോധനാ വിഭാഗം സീല്‍ ചെയ്തു. പണയംവെച്ച ഭൂരിഭാഗം വായ്പകളും പുതിയ മുക്കുപണ്ടങ്ങളായിരുന്നു. ഇത് പ്രദേശത്തെ കടകളില്‍നിന്ന് വാങ്ങിയതാണെന്ന് സംശയിക്കുന്നു. പിലിക്കോട് ബാങ്കിന്‍െറ കരപ്പാത്തുള്ള പ്രധാന ശാഖയില്‍ പരിശോധിച്ചശേഷമാണ് സംഘം കാലിക്കടവ് ശാഖയിലത്തെിയത്.അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് ബാങ്ക് മാനേജര്‍ ചന്തേരയിലെ എം.വി. ശരത്ചന്ദ്രനെ ബാങ്ക് ഭരണസമിതി അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു. ഡെപ്പോസിറ്റ് തുക, ലോക്കര്‍ എന്നിവക്ക് ഒരു കോട്ടവും സംഭവിച്ചിട്ടില്ളെന്നും ഇടപാടുകാര്‍ ആശങ്കപ്പെടേണ്ടെന്നും ഭരണസമിതി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.