മണലെടുപ്പ് തടഞ്ഞു; മാവിലാകടപ്പുറം തീരത്ത് സംഘര്‍ഷാവസ്ഥ

തൃക്കരിപ്പൂര്‍: മാവിലാകടപ്പുറം അഴിമുഖത്തുനിന്ന് യന്ത്രവത്കൃത വള്ളങ്ങളില്‍ മണലെടുക്കുന്നത് പഞ്ചായത്ത് പ്രസിഡന്‍റിന്‍െറ നേതൃത്വത്തില്‍ തടഞ്ഞു. തുടര്‍ന്ന് മണലെടുപ്പ് തൊഴിലാളികളും പ്രദേശവാസികളും തമ്മില്‍ വാക്കേറ്റം ഉണ്ടായത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. വലിയപറമ്പ ദ്വീപിന്‍െറ നിലനില്‍പിനെ ബാധിക്കുന്ന മണലെടുപ്പ് തടയാന്‍ പഞ്ചായത്ത് പ്രസിഡന്‍റ് എം.ടി. അബ്ദുല്‍ ജബ്ബാര്‍, അംഗങ്ങളായ സുമാ കണ്ണന്‍, എം.കെ.എം. ഖാദര്‍, കെ. മാധവന്‍ എന്നിവരുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ പുലര്‍ച്ചെ അഞ്ചോടെ അഴിമുഖത്ത് എത്തുകയായിരുന്നു. ജനപ്രതിനിധികള്‍ തൊഴിലാളികളോട് മണലെടുപ്പ് നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും ഇവര്‍ തയാറായില്ല. വാക്കേറ്റം രൂക്ഷമായതോടെ മണലെടുപ്പ് അനുമതി സംബന്ധിച്ച വിഷയങ്ങള്‍ ഉയര്‍ന്നു. യന്ത്രവത്കൃത സംവിധാനങ്ങള്‍ ഉപയോഗിച്ച് മണലെടുക്കാന്‍ ആര്‍ക്കും അധികാരമില്ളെന്ന് പ്രസിഡന്‍റ് തീര്‍ത്തു പറഞ്ഞതോടെ ബഹളമായി. ഇതിനിടയില്‍ രണ്ടു വള്ളങ്ങള്‍ പിടികൂടി കെട്ടിയിടുകയും ചെയ്തു. പിന്നീട് സ്ഥലത്തത്തെിയ ചന്തേര പൊലീസാണ് ഇരു വിഭാഗത്തെയും അനുനയിപ്പിച്ച് സംഘര്‍ഷം ഒഴിവാക്കിയത്. കഴിഞ്ഞമാസവും മണലെടുപ്പ് ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ തടഞ്ഞിരുന്നു. പൊലീസ് ഇടപെടല്‍ ഉണ്ടായിട്ടും മണലെടുപ്പ് തുടരുന്ന സാഹചര്യത്തിലാണ് പഞ്ചായത്ത് അധികൃതര്‍ നേരിട്ടത്തെിയത്. പ്രദേശത്തിന്‍െറ നിലനില്‍പ്പിനെ ബാധിക്കുന്ന വിഷയമായതിനാല്‍ എന്തു വിലകൊടുത്തും മണലെടുപ്പിനെ എതിര്‍ക്കുമെന്ന് പ്രസിഡന്‍റ് പറഞ്ഞു. ബുധനാഴ്ച വൈകീട്ട് ചന്തേര പൊലീസ് സ്റ്റേഷനില്‍ ഇരുവിഭാഗങ്ങളെയും വിളിപ്പിച്ച് പ്രശ്നം ചര്‍ച്ച ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.