തലശ്ശേരി: തലശ്ശേരിയെ പ്ളാസ്റ്റിക്മുക്ത നഗരമാക്കുന്നതിനായി നഗരസഭ ആവിഷ്കരിച്ച് നടപ്പാക്കുന്ന പ്ളാസ്റ്റിക് മാലിന്യശേഖരണ പദ്ധതിക്ക് തുടക്കമായി. വെള്ളിയാഴ്ച കായ്യത്ത് ഗവ. എല്‍.പി സ്കൂളില്‍ നടന്ന ചടങ്ങില്‍ അഡീഷനല്‍ ജില്ലാ ആന്‍ഡ് സെഷന്‍സ് ജഡ്ജി കെ. ബൈജുനാഥ് ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ സി.കെ. രമേശന്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ നജ്മ ഹാഷിം, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. വിനയരാജ്, കൗണ്‍സിലര്‍മാരായ എം.പി. അരവിന്ദാക്ഷന്‍, സുഹാന ടീച്ചര്‍, വിവിധ നേതാക്കളായ പുഞ്ചയില്‍ നാണു, മണ്ണയാട് ബാലകൃഷ്ണന്‍, കാരായി സുരേന്ദ്രന്‍, കെ.വി. രതീഷ്, സാജിദ് കോമത്ത് തുടങ്ങിയവര്‍ സംസാരിച്ചു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി. രാഘവന്‍ സ്വാഗതവും സെക്രട്ടറി പി. രാധാകൃഷ്ണന്‍ നന്ദിയും പറഞ്ഞു. പ്ളാസ്റ്റിക് മാലിന്യം മാസത്തില്‍ രണ്ടുതവണ നഗരസഭ നിശ്ചിതകേന്ദ്രങ്ങളില്‍നിന്ന് ശേഖരിക്കും. കഴുകിവൃത്തിയാക്കി ഉണക്കിയ പ്ളാസ്റ്റിക് മാലിന്യമാണ് ശേഖരിക്കുക. ഇത്തരം മാലിന്യം ജനങ്ങള്‍ നിശ്ചിത കേന്ദ്രങ്ങളിലത്തെിച്ച് നഗരസഭാ തൊഴിലാളികളെ എല്‍പിക്കണം. ഇതിനായി നഗരസഭയില്‍ നിലവിലുള്ള ഹെല്‍ത്ത് വിഭാഗത്തിന് പുറമേ പ്രത്യേക ഡിവിഷനും പ്രവര്‍ത്തനമാരംഭിച്ചു. എ.എച്ച്.ഐയുടെ നേതൃത്വത്തില്‍ മൂന്നു തൊഴിലാളികളെയാണ് മാലിന്യശേഖരണത്തിന് മാത്രമായി ചുമതലപ്പെടുത്തിയിട്ടുള്ളത്. പ്രത്യേക വാഹനവും അനുവദിച്ചിട്ടുണ്ട്. ജനങ്ങളില്‍നിന്ന് ശേഖരിക്കുന്ന പ്ളാസ്റ്റിക് മാലിന്യം സൂക്ഷിക്കുന്നതിന് പ്രത്യേക സംവിധാനവും ഒരുക്കിയിട്ടുണ്ട്. നഗരസഭയിലെ 52 വാര്‍ഡുകളില്‍നിന്നായി ശേഖരിക്കുന്ന പ്ളാസ്റ്റിക് മാലിന്യം സംസ്ഥാനസര്‍ക്കാറിന്‍െറ ക്ളീന്‍ കേരള കമ്പനിക്ക് കൈമാറുകയും ചെയ്യും. ജൂലൈ ഒന്നിനുശേഷം പ്ളാസ്റ്റിക്കുകള്‍ തെരുവിലോ പൊതു സ്ഥലത്തോ നിക്ഷേപിക്കുന്നവര്‍ക്കും കത്തിക്കുന്നവര്‍ക്കുമെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കാന്‍ നഗരസഭ തീരുമാനിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.