ആം ആദ്മി പുതുച്ചേരിയിലെ 30 നിയമസഭ മണ്ഡലങ്ങളിലും മത്സരിക്കുമെന്ന്

മാഹി: ആം ആദ്മി പാര്‍ട്ടി പുതുച്ചേരിയിലെ 30 നിയമസഭാ മണ്ഡലങ്ങളിലും മത്സരിക്കുമെന്ന് പാര്‍ട്ടി കേരള ഘടകം കണ്‍വീനര്‍ സി.ആര്‍. നീലകണ്ഠന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. യോഗ്യരായ സ്ഥാനാര്‍ഥിയെ അതത് മണ്ഡലങ്ങളിലെ വോട്ടര്‍മാര്‍ തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിലുള്ള ആനുകൂല്യങ്ങള്‍ കിട്ടാതാവുമെന്ന ആശങ്കയുണര്‍ത്തിയും മാറ്റത്തിനായി മുന്നിട്ടിറങ്ങുന്നവരെ ഭീഷണിപ്പെടുത്തിയും പ്രവര്‍ത്തകരെ പിറകോട്ട് വലിക്കുന്ന രീതിയാണ് മാഹിയിലേത്. കോടതിയിലത്തെിയ പൊതുതാല്‍പര്യ ഹരജി വഴി നടന്ന മാഹി മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് ഗാന്ധിജി സ്വപ്നം കണ്ട സ്വരാജിനും ഇന്ത്യന്‍ ഭരണഘടനക്കും ഒരുപോലെ വെല്ലുവിളിയാണ്. 15 വര്‍ഷത്തോളമായി പൂര്‍ത്തിയാകാതെ ഇഴഞ്ഞുനീങ്ങുന്ന മാഹി ഹാര്‍ബര്‍ പ്രവൃത്തിയില്‍ അഴിമതി കൊടികുത്തി വാഴുകയാണെന്നും അദ്ദേഹം ആരോപിച്ചു. മാഹി കേരളത്തില്‍ ലയിപ്പിക്കണമോയെന്ന് അഭിപ്രായം പറയേണ്ടതും തീരുമാനിക്കേണ്ടതും മാഹിയിലെ ജനങ്ങളാണെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന ്മറുപടിയായി അദ്ദേഹം പറഞ്ഞു. മാഹി പുഴ മലിനമാക്കുന്നതും കൈയേറുന്നതും നിയമപരമായി പാര്‍ട്ടി നേരിടും. ഡല്‍ഹി ഡയലോഗ് മാതൃകയില്‍ മാഹി ഡയലോഗ് ആരംഭിച്ചതായി സി.ആര്‍. നീലകണ്ഠന്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ മാഹിയുടെ ചുമതല വഹിക്കുന്ന കേരള സംസ്ഥാന സമിതി അംഗം ഷൗക്കത്ത് അലി എരോത്ത്, മാഹി പ്രചാരണ കണ്‍വീനര്‍ ബാലചന്ദ്രന്‍ പത്തലായി പുന്നോല്‍, കണ്ണൂര്‍, കോഴിക്കോട് ജില്ലാ ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.