കണ്ണൂര്‍: വയോജന സംരക്ഷണ നിയമപ്രകാരമുള്ള ട്രൈബ്യൂണലായി ജില്ലകളില്‍ ഡെപ്യൂട്ടി കലക്ടര്‍മാരെ പ്രത്യേക ചുമതല നല്‍കി നിയമിക്കണമെന്ന് ഇതുസംബന്ധിച്ച റഗുലേറ്ററി ബോര്‍ഡ് രൂപവത്കരണത്തിനായി നിയോഗിച്ച സ്പെഷല്‍ ഓഫിസര്‍ വി.കെ. ബീരാന്‍ നിര്‍ദേശിച്ചു. സര്‍ക്കാറിന് സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടില്‍ ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്ന് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന മുതിര്‍ന്ന പൗരന്മാരെ പങ്കെടുപ്പിച്ച് നടത്തിയ സിറ്റിങ്ങിന് ശേഷം അറിയിച്ചു. നിലവില്‍ ആര്‍.ഡി.ഒമാരാണ് ജില്ലകളിലെ ട്രൈബ്യൂണല്‍. അപ്പലറ്റ് ട്രൈബ്യൂണല്‍ ചുമതല ജില്ലാ കലക്ടര്‍മാര്‍ക്കാണ്. അപ്പലറ്റ് ട്രൈബ്യൂണല്‍ സ്ഥാനത്തേക്ക് സര്‍വിസിലുള്ളതോ വിരമിച്ചതോ ആയ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റുമാരെ ഹൈകോടതിയുമായി ആലോചിച്ച് നിയമിക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്. കൃത്യാന്തര ബാഹുല്യം കാരണം ആര്‍.ഡി.ഒമാര്‍ക്ക് വയോജന സംരക്ഷണ നിയമപ്രകാരമുള്ള പരാതികളില്‍ സമയബന്ധിതമായി നടപടികള്‍ എടുക്കാനാവുന്നില്ല. മൂന്നുമാസത്തിനകം ഇത്തരം പരാതികളില്‍ നടപടി കൈക്കൊള്ളണമെന്നാണ് മുതിര്‍ന്ന പൗരന്മാരുടെയും മാതാപിതാക്കളുടെയും സംരക്ഷണ നിയമം 2007 ലെ വ്യവസ്ഥ. എന്നാല്‍, ഇന്ന് വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടിവരുന്നുണ്ട്. വയോജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങളില്‍ സ്വമേധയാ നടപടിയെടുക്കാന്‍ ട്രൈബ്യൂണലിന് നിയമം അധികാരം നല്‍കുന്നുണ്ട്. ഇതിന് സഹായിക്കാന്‍ സാമൂഹികനീതി വകുപ്പിലെ ജില്ലാ ഓഫിസര്‍ പദവിയിലുള്ള ഒരാളെ ട്രൈബ്യൂണലിന്‍െറ ഭാഗമായി നിയമിക്കണം. റഗുലേറ്ററി ബോര്‍ഡ് രൂപവത്കരണം സംബന്ധിച്ച അന്തിമ റിപ്പോര്‍ട്ട് മാര്‍ച്ച് 31 നകം നല്‍കാന്‍ ശ്രമിക്കും. 13 ജില്ലകളിലെ സിറ്റിങ് പൂര്‍ത്തിയായി. കാസര്‍കോട് ശനിയാഴ്ചയാണ് സിറ്റിങ് നടക്കുക. മക്കള്‍ക്ക് വേണ്ടി ജീവിച്ച മാതാപിതാക്കളെ മക്കള്‍ ശ്രദ്ധിക്കുന്നില്ളെന്ന വേദനാജനകമായ സാമൂഹിക സാഹചര്യമാണ് ഇന്നുള്ളത്. ഈ സാഹചര്യത്തില്‍ വയോജനക്ഷേമം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇച്ഛാശക്തിയോടെ നടപടി സ്വീകരിക്കേണ്ടതുണ്ട്. ഇതിനാവശ്യമായ വിശദമായ നിര്‍ദേശങ്ങള്‍ അന്തിമ റിപ്പോര്‍ട്ടിലുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.