സര്‍ജറി വിഭാഗത്തില്‍ ഡോക്ടര്‍മാരില്ലാത്തത് ദുരിതമാകുന്നു

കണ്ണൂര്‍: ഡോക്ടര്‍മാരില്ലാത്തതിനാല്‍ ജില്ലാ ആശുപത്രിയിലെ ജനറല്‍ സര്‍ജറി വിഭാഗം പ്രവര്‍ത്തിക്കാത്തത് രോഗികള്‍ക്ക് ദുരിതമാകുന്നു. നിത്യേന നൂറുകണക്കിന് രോഗികള്‍ ആശ്രയിക്കുന്ന ജില്ലാ ആശുപത്രിയില്‍ ജനറല്‍ സര്‍ജറി വിഭാഗത്തിലെ രണ്ട് ഡോക്ടര്‍മാര്‍ക്ക് ശബരിമല ഡ്യൂട്ടിയും മറ്റൊരു ഡോക്ടര്‍ ദീര്‍ഘകാല അവധിയിലുമായതോടെയാണ് പ്രവര്‍ത്തനം പൂര്‍ണമായും നിലച്ചത്. എന്നാല്‍, ശബരിമല ഡ്യൂട്ടിക്ക് ഡോക്ടര്‍മാര്‍ക്ക് നിര്‍ദേശം ലഭിച്ച ഉടന്‍ ജില്ലാ മെഡിക്കല്‍ ഓഫിസറെ വിവരം അറിയിച്ചതായും പകരം സംവിധാനമെന്ന നിലയില്‍ മറ്റൊരു ഡോക്ടറെ പോസ്റ്റ് ചെയ്തതായി അറിയിപ്പ് ലഭിച്ചിരുന്നുവെങ്കിലും ഡോക്ടര്‍ ചാര്‍ജെടുക്കാനത്തെിയില്ളെന്നും ജില്ലാ ആശുപത്രി അധികൃതര്‍ അറിയിച്ചു. നിത്യേന ആശുപത്രിയിലെ സര്‍ജറി വിഭാഗം ഒ.പിയിലത്തെുന്ന രോഗികള്‍ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടിലാണ്. സ്വകാര്യ ആശുപത്രികളില്‍ ചെറിയ സര്‍ജറികള്‍ക്കുപോലും വന്‍ തുക ഫീസായി നല്‍കേണ്ടതും നിര്‍ധനരോഗികള്‍ക്ക് തിരിച്ചടിയാകുന്നു. ശബരിമല ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ട ഡോക്ടര്‍മാര്‍ ജനുവരി അവസാനത്തോടെ മാത്രമേ ആശുപത്രിയില്‍ തിരിച്ചത്തെുകയുള്ളൂ. അടുത്ത ദിവസം തന്നെ സര്‍ജറി വിഭാഗത്തിലേക്ക് പകരം നിയമിച്ച ഡോക്ടര്‍ ചാര്‍ജെടുക്കുമെന്നാണ് പ്രതീക്ഷയെന്ന് ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. പ്രീത അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.