ഇരിക്കൂര്‍: ഇരിക്കൂര്‍ ബസ്സ്റ്റാന്‍ഡ് പകല്‍ സമയങ്ങളില്‍ സ്വകാര്യ വാഹനങ്ങള്‍ കൈയടക്കുന്നു. സ്റ്റാന്‍ഡിന്‍െറ പകുതിയിലധികം സ്ഥലങ്ങളിലും അതിരാവിലെ മുതല്‍ സ്വകാര്യ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത് ഉടമകള്‍ സ്ഥലംവിടുകയാണ്. ബസ്സ്റ്റാന്‍ഡിലേക്ക് ഇരിട്ടി, മട്ടന്നൂര്‍, തലശ്ശേരി, കണ്ണൂര്‍, മയ്യില്‍, തളിപ്പറമ്പ്, ചൂളിയാട്, ശ്രീകണ്ഠപുരം, പയ്യാവൂര്‍, കല്യാട്, ബ്ളാത്തൂര്‍, ഊരത്തൂര്‍ ഭാഗങ്ങളില്‍നിന്നത്തെുന്ന 200ലധികം ബസുകളും 25ലധികം ഓട്ടോകളും കയറുന്നതും ഇറങ്ങുന്നതും ഒരേ കവാടത്തിലൂടെയാണ്. ഇതുവഴിതന്നെ സ്വകാര്യ വാഹനങ്ങള്‍ കയറുന്നത് ഗുരുതരമായ അപകടത്തിനിടയാക്കുന്നു. സ്റ്റേഷന്‍െറ മുന്നിലുള്ളതായിട്ടും പൊലീസ് അധികൃതരോ പഞ്ചായത്ത് അധികൃതരോ ഒരു നടപടിയുമെടുക്കാത്തതില്‍ പരാതിയും പ്രതിഷേധവും ശക്തമായിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.