പാപ്പിനിശ്ശേരി: ദേശീയപാത 17 വികസനവുമായി ബന്ധപ്പെട്ട് പാപ്പിനിശ്ശേരിയില്‍ നടക്കുന്ന പുതിയ സര്‍വേയില്‍ പ്രദേശത്തെ കുടുംബങ്ങള്‍ ആശങ്കയില്‍. കല്യാശ്ശേരി വയക്കര പാലം മുതല്‍ വളപട്ടണം പുഴയോരത്തെ തുരുത്തിവരെയുള്ള ഭാഗത്താണ് പുതിയ സര്‍വേ പൂര്‍ത്തിയായത്. പുതിയ അലെയിന്‍മെന്‍റ് പ്രകാരം വയക്കര കീച്ചേരികുന്ന് ഐക്കല്‍ വഴി തുരുത്തിയില്‍ എത്തുന്നരീതിയിലാണ് സര്‍വേ നടത്തിയിട്ടുള്ളത്. നിലവിലുള്ള അലെയിന്‍മെന്‍റ് തുരുത്തിയില്‍നിന്ന് പാപ്പിനിശ്ശേരി ദേശീയപാതവഴിയായിരുന്നു. ഇത് ഉദ്യോഗസ്ഥര്‍ അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി കേരള കര്‍ഷകസംഘം കുറ്റപ്പെടുത്തി. നിലവിലുള്ള ദേശീയപാതക്ക് 30 മീറ്റര്‍ വീതിയുണ്ട്. ഇരുഭാഗത്തുനിന്ന് 7.5 മീറ്റര്‍ മാത്രമാണ് ഇനി ഏറ്റെടുക്കേണ്ടത്. എന്നാല്‍, പുതിയ സര്‍വേപ്രകാരം 45 മീറ്റര്‍ പൂര്‍ണമായി പുതുതായി ഏറ്റെടുക്കേണ്ടിവരുമെന്നും എതിര്‍പ്പുമായി രംഗത്തത്തെിയവര്‍ പറയുന്നു. പഴയ സര്‍വേ പാപ്പിനിശ്ശേരി പഞ്ചായത്ത് പരിധിയിലെ ഇരുപതോളം വീടുകളെ മാത്രമാണ് ബാധിക്കുക. എന്നാല്‍, പുതിയ അലെയിന്‍മെന്‍റിലൂടെ 150ല്‍പരം വീടുകള്‍ ഒഴിപ്പിക്കേണ്ടിവരുമെന്നും കര്‍ഷകസംഘം നേതാക്കള്‍ പറയുന്നു. ജനവിരുദ്ധ നീക്കത്തില്‍നിന്ന് ദേശീയപാത അധികൃതര്‍ പിന്മാറിയില്ളെങ്കില്‍ ശക്തമായ സമരത്തിനൊരുങ്ങാനാണ് കര്‍ഷകസംഘത്തിന്‍െറ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.