ശ്രീകണ്ഠപുരം: ശ്രീകൃഷ്ണ ജയന്തി ദിനമായ 24ന് സംഘ്പരിവാറിനു കീഴിലുള്ള ബാലഗോകുലത്തിന്‍െറ ഘോഷയാത്രയും സി.പി.എമ്മിന്‍െറ ‘നമുക്ക് ജാതിയില്ല’ സാംസ്കാരിക ഘോഷയാത്രയും ഒരേ സമയം നടക്കുന്നതിനാല്‍ സംഘര്‍ഷ സാധ്യത മുന്നില്‍ കണ്ട് പൊലീസ് നടപടി കര്‍ശനമാക്കി. ശ്രീകണ്ഠപുരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മാത്രം 15 കേന്ദ്രങ്ങളില്‍ ഘോഷയാത്രകള്‍ നടക്കുന്നുണ്ട്. ബാലഗോകുലത്തിന്‍െറ ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രയാണ് നടക്കുന്നത് എന്നതിനാല്‍ പരമാവധി ആളുകളെ രംഗത്തിറക്കാന്‍ ബി.ജെ.പി നേതൃത്വം ഒരുക്കം നടത്തിയിരുന്നു. എന്നാല്‍, സാംസ്കാരിക ഘോഷയാത്രയാണ് നടത്തുന്നതെങ്കിലും ബാലഗോകുലം പരിപാടിയേക്കാള്‍ ശക്തിപ്രകടനം കാഴ്ചവെക്കാനാണ് പാര്‍ട്ടി തീരുമാനം. പരിപാടികളില്‍ പങ്കാളിത്തം ഉറപ്പാക്കാന്‍ ഇരു പാര്‍ട്ടികളും വീടുകള്‍ കയറിയിറങ്ങി തന്നെ ശ്രമം നടത്തിയിരുന്നു. ഘോഷയാത്രകള്‍ ഒരേസമയത്താണ് നടക്കുന്നതെന്നതിനാല്‍ ബി.ജെ.പി-സി.പി.എം പ്രവര്‍ത്തകര്‍ മുഖാമുഖം കണ്ടുമുട്ടുന്നതിനിടയാകാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലാണ് പൊലീസ് കൂടുതലായി നിലയുറപ്പിക്കുക. ശ്രീകണ്ഠപുരം, കോട്ടൂര്‍, നിടിയേങ്ങ, ചെങ്ങളായി, പൊടിക്കളം, പരിപ്പായി, ചുഴലി, കൊളത്തൂര്‍, കൂട്ടുമുഖം തുടങ്ങിയ 15 കേന്ദ്രങ്ങളില്‍ പരിപാടി നടക്കുന്നുണ്ട്. ഇതില്‍ നാമമാത്ര കേന്ദ്രങ്ങളിലൊഴികെ എല്ലായിടത്തും ഇരു പാര്‍ട്ടികളുടെയും പരിപാടി നടക്കുന്നുണ്ട്. ഘോഷയാത്ര ഇരുപാര്‍ട്ടികളും തങ്ങളുടെ രാഷ്ട്രീയ ശക്തി കാഴ്ചവെക്കുന്നതിനുള്ള അഭിമാന പ്രശ്നമായെടുത്തതിനാല്‍ സംഘര്‍ഷ സാധ്യതയേറെയുണ്ടെന്ന വിലയിരുത്തലിലാണ് പൊലീസ്. പ്രശ്നങ്ങള്‍ ഒഴിവാക്കുന്നതിനായി ശ്രീകണ്ഠപുരം സി.ഐ വി.വി. ലതീഷ് കഴിഞ്ഞ ദിവസം ഘോഷയാത്ര നടത്തുന്ന പ്രദേശങ്ങളിലെ സി.പി.എം-ബി.ജെ.പി നേതാക്കളെ യോഗത്തിനു വിളിച്ചിരുന്നു. യോഗത്തില്‍ ഇരു പാര്‍ട്ടിക്കാരും പ്രശ്നങ്ങളുണ്ടാക്കരുതെന്ന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സമാധാനപരമായി പരിപാടി നടത്തുമെന്ന് ഇരുപാര്‍ട്ടി നേതാക്കളും പൊലീസിന് ഉറപ്പ് നല്‍കി. രണ്ട് ഘോഷയാത്രകളും നടക്കുന്ന കേന്ദ്രങ്ങളില്‍ വ്യത്യസ്ത സമയങ്ങളില്‍ നടത്താനും ധാരണയായി. എസ്.ഐ പി.ബി. സജീവ്, സി.പി.എം നേതാക്കളായ പി. കുഞ്ഞിക്കണ്ണന്‍, വി.പി. മോഹനന്‍, കെ. ഭാസ്കരന്‍, വി. ഷിജിത്ത്, ടി.ഒ. നാരായണന്‍, ബി.ജെ.പി നേതാക്കളായ പി.വി. ശശിധരന്‍, എം.വി. ജഗത്ത്കുമാര്‍, ബിനീഷ്, കെ.കെ. ഭാസ്കരന്‍, സുമേഷ് നിടിയേങ്ങ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.