ഓണാഘോഷം: എക്സൈസ് പരിശോധന കര്‍ശനമാക്കി

കണ്ണൂര്‍: ഓണാഘോഷകാലത്ത് വ്യാജമദ്യ നിര്‍മാണം, ഉപഭോഗം, വിപണനം എന്നിവ കണ്ടത്തെി തടയുന്നതിന് ജില്ലയില്‍ എക്സൈസ് വിഭാഗം സ്പെഷല്‍ ഡ്രൈവ് തുടങ്ങി. ഇതിന്‍െറഭാഗമായി ജില്ലാതല കണ്‍ട്രോള്‍ റൂമുകള്‍, താലൂക്ക്തല സ്ട്രൈക്കിങ് ഫോഴ്സുകള്‍, ബോര്‍ഡര്‍ പട്രോളിങ് എന്നിവ ആരംഭിച്ചു. സംയുക്ത വാഹനപരിശോധന, വനമേഖലയില്‍ റെയ്ഡുകള്‍, മദ്യഷാപ്പുകളില്‍ പരിശോധന, കര്‍ണാടക-മാഹി അതിര്‍ത്തികളില്‍ പട്രോളിങ് എന്നിവയും ശക്തമാക്കി. സ്പിരിറ്റ്, മയക്കുമരുന്ന്, സെക്കന്‍ഡ്സ് മദ്യം, മാഹി-കര്‍ണാടക, ഗോവ മദ്യം എന്നിവയുടെ സംഭരണം, വിപണനം, കടത്ത് എന്നിവ ശ്രദ്ധയില്‍പെടുന്നവര്‍ വിവരം വകുപ്പിനെ അറിയിക്കണം. ഇവരുടെ പേരുവിവരങ്ങള്‍ രഹസ്യമാക്കിവെക്കും. സര്‍ക്കാര്‍വക പാരിതോഷികവും നല്‍കും. ആദിവാസികളെയും മറ്റും ഉപയോഗിച്ച് വ്യാജവാറ്റും വില്‍പനയും നടത്തുന്നതായി ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് വനമേഖല, കോളനികള്‍, ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ സാമൂഹികക്ഷേമ വകുപ്പിന്‍െറ സഹായത്തോടെ പരിശോധനകളും റെയ്ഡും നടത്തും. പൊലീസ്, റവന്യൂ, എക്സൈസ്, ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ സംയുക്ത പരിശോധനയും സെപ്റ്റംബര്‍ 18വരെ നീളുന്ന സ്പെഷല്‍ ഡ്രൈവിന്‍െറ ഭാഗമായി നടക്കും. ഗോവ, കര്‍ണാടക മദ്യം ട്രെയിന്‍വഴി കടത്തിക്കൊണ്ടുവരുന്നത് ആര്‍.പി.എഫിന്‍െറ സഹായത്തോടെ തടയാനും പദ്ധതി ആവിഷ്കരിച്ചു. അനധികൃത മദ്യം, മയക്കുമരുന്ന്, പുകയില ഉല്‍പന്നങ്ങള്‍ എന്നിവയുടെ ഉല്‍പാദനം, വിപണനം എന്നിവയില്‍ ഏര്‍പ്പെടുന്നവര്‍ക്കും ലൈസന്‍സ് വ്യവസ്ഥകള്‍ ലംഘിക്കുന്ന കള്ളുഷാപ്പുകള്‍, വൈന്‍ പാര്‍ലറുകള്‍ മറ്റ് മദ്യവില്‍പന ശാലകള്‍, അരിഷ്ടാസവ വില്‍പന ശാലകള്‍, മെഡിക്കല്‍ സ്റ്റോറുകള്‍ എന്നിവക്കുമെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ഡെപ്യൂട്ടി എക്സൈസ് കമീഷണര്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ 1800 465 6698 എന്ന ടോള്‍ഫ്രീ നമ്പര്‍ വഴിയോ താഴെപറയുന്ന നമ്പറിലൊ വിളിച്ചോ എസ്.എം.എസ്, വാട്സ് ആപ് വഴിയോ അറിയിക്കാം. ഡിവിഷനല്‍ കണ്‍ട്രോള്‍ റൂം: 0497-2 749500, താലൂക്ക് കണ്‍ട്രോള്‍ റൂം: 0497-2749973 (കണ്ണൂര്‍), 0496-0201020 (തളിപ്പറമ്പ്), 0490-2362103 (കൂത്തുപറമ്പ്), ഡെപ്യൂട്ടി എക്സൈസ് കമീഷണര്‍: 0497-2706698, 9447178065, അസി. എക്സൈസ് കമീഷണര്‍ കണ്ണൂര്‍: 9496002873, സര്‍ക്ള്‍ ഇന്‍സ്പെക്ടര്‍ കണ്ണൂര്‍: 9400069693, സര്‍ക്ള്‍ ഓഫിസ് കണ്ണൂര്‍: 0497-2749973, സര്‍ക്ള്‍ ഇന്‍സ്പെക്ടര്‍, സ്പെഷല്‍ സ്ക്വാഡ് കണ്ണൂര്‍: 9400069698, എക്സൈസ് ഇന്‍സ്പെക്ടര്‍ കണ്ണൂര്‍: 9400069701, റെയ്ഞ്ച് ഓഫിസ് കണ്ണൂര്‍: 0497-2749971, എക്സൈസ് ഇന്‍സ്പെക്ടര്‍ പാപ്പിനിശ്ശേരി: 9400069702, റെയ്ഞ്ച് ഓഫിസ് പാപ്പിനിശ്ശേരി: 0497-2789650, സര്‍ക്ള്‍ ഇന്‍സ്പെക്ടര്‍ തളിപ്പറമ്പ്: 9400069695, സര്‍ക്ള്‍ ഓഫിസ് തളിപ്പറമ്പ്: 0460-2201020, എക്സൈസ് ഇന്‍സ്പെക്ടര്‍ തളിപ്പറമ്പ്: 9400069704, തളിപ്പറമ്പ്: 0460-2203960, എക്സൈസ് ഇന്‍സ്പെക്ടര്‍ ആലക്കോട്: 9400069705, റെയ്ഞ്ച് ഓഫിസ് ആലക്കോട്: 0460-2256797, എക്സൈസ് ഇന്‍സ്പെക്ടര്‍ ശ്രീകണ്ഠപുരം: 9400069706, റെയ്ഞ്ച് ഓഫിസ് ശ്രീകണ്ഠപുരം: 0460-2232697, എക്സൈസ് ഇന്‍സ്പെക്ടര്‍ പയ്യന്നൂര്‍: 9400069703, റെയ്ഞ്ച് ഓഫിസ് പയ്യന്നൂര്‍: 0498-5202340, സര്‍ക്ള്‍ ഇന്‍സ്പെക്ടര്‍ കൂത്തുപറമ്പ്: 9400069696, സര്‍ക്ള്‍ ഓഫിസ് കൂത്തുപറമ്പ്: 0490-2362103, എക്സൈസ് ഇന്‍സ്പെക്ടര്‍, തലശ്ശേരി: 9400069712, റെയ്ഞ്ച് ഓഫിസ് തലശ്ശേരി: 0490-2359808, എക്സൈസ് ഇന്‍സ്പെക്ടര്‍ കൂത്തുപറമ്പ്: 9400069707, റെയ്ഞ്ച് ഓഫിസ് കൂത്തുപറമ്പ്: 0490-2365260, എക്സൈസ് ഇന്‍സ്പെക്ടര്‍ മട്ടന്നൂര്‍: 9400069709, റെയ്ഞ്ച് ഓഫിസ് മട്ടന്നൂര്‍: 0490-2473660, എക്സൈസ് ഇന്‍സ്പെക്ടര്‍ ഇരിട്ടി: 9400069710, റെയ്ഞ്ച് ഓഫിസ് ഇരിട്ടി: 0490-2494666, എക്സൈസ് ഇന്‍സ്പെക്ടര്‍ പേരാവൂര്‍: 9400069708, റെയ്ഞ്ച് ഓഫിസ് പേരാവൂര്‍: 0490-2446800, എക്സൈസ് ഇന്‍സ്പെക്ടര്‍ പിണറായി: 9400069711, റെയ്ഞ്ച് ഓഫിസ് പിണറായി: 0490-2383050, ന്യൂമാഹി ചെക്പോസ്റ്റ്: 0490-2335000, എക്സൈസ് ഇന്‍സ്പെക്ടര്‍, കൂട്ടുപുഴ: 9400069713, കൂട്ടുപുഴ ചെക്പോസ്റ്റ്: 0490-2421441.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.