മട്ടന്നൂര്‍: നിര്‍ദിഷ്ട കണ്ണൂര്‍ വിമാനത്താവളവുമായി ബന്ധപ്പെട്ട് കമ്പനി അധികൃതരും ജില്ലാ ഭരണകുടവും കാര്യങ്ങള്‍ രഹസ്യമാക്കി ഒളിച്ചുകളി നടത്തുകയാണെന്നും വിമാനത്താവള പദ്ധതിക്കായി നാലാംഘട്ടത്തില്‍ റണ്‍വേ വികസനം എന്ന പേരില്‍ അനാവശ്യമായി കല്ളേരിക്കര-പാറപ്പൊയില്‍ പ്രദേശത്തെ പാവപ്പെട്ട 26ഓളം കുടുംബങ്ങളെ കുടിയൊഴിപ്പിക്കാന്‍ ബോധപൂര്‍വ ശ്രമം നടത്തുകയാണെന്നും കല്ളേരിക്കരയിലെ ആദ്യ കുടിയിറക്കുവിരുദ്ധ കര്‍മസമിതി വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. രണ്ടാംഘട്ടത്തില്‍ കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങള്‍ക്ക് പുനരധിവാസത്തിന് 10 സെന്‍റ് ഭൂമി നല്‍കിയെങ്കിലും പാക്കേജില്‍ പറഞ്ഞ പ്രകാരം കുടിവെള്ളം, റോഡ് തുടങ്ങിയവയൊന്നും ഫലപ്രദമായി നടപ്പാക്കിയിട്ടില്ല. വിമാനത്താവള കമ്പനിയുമായി ബന്ധപ്പെട്ട ഓഫിസില്‍ നൂറുകണക്കിന് ആളുകളെ സ്ഥിരമായും താല്‍ക്കാലികമായും നിയമിച്ചെങ്കിലും കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങളിലെ ഒരാളെ പോലും നിയമിക്കാന്‍ അധികൃതര്‍ തയാറായിട്ടില്ല. ഈ പശ്ചാത്തലത്തില്‍ നാലാംഘട്ട സ്ഥലമെടുപ്പുമായി സഹകരിക്കേണ്ടതില്ളെന്നാണ് കുടിയിറക്കുവിരുദ്ധ കര്‍മസമിതി തീരുമാനിച്ചിരിക്കുന്നതെന്നും ഭാരവാഹികള്‍ അറിയിച്ചു. കഴിഞ്ഞദിവസം കലക്ടറേറ്റില്‍ നടന്ന യോഗത്തില്‍ കല്ളേരിക്കര മേഖലയിലെ വീട്ടുടമകള്‍ ഭൂമി വിട്ടുനല്‍കാന്‍ തീരുമാനിച്ചുവെന്ന വാര്‍ത്ത വാസ്തവ വിരുദ്ധമാണ്. 26 വീടുകളുടെ സര്‍വേ നടത്തിയതിന്‍െറ പ്ളാന്‍ കാണിക്കുക മാത്രമാണ് അന്ന് കലക്ടര്‍ ചെയ്തത്. വിജ്ഞാപനം പുറപ്പെടുവിക്കുകയോ ഫാസ്റ്റ് ട്രാക്ക് അടിസ്ഥാനത്തില്‍ ഏറ്റെടുക്കുകയോ ചെയ്യാത്തതിനാല്‍ നാലാംഘട്ടത്തില്‍ വീട് വിട്ടുനല്‍കുന്ന കുടുംബങ്ങള്‍ക്ക് സംരക്ഷണം ഇല്ലാതായിരിക്കുകയാണ്. പുനരധിവാസത്തിന് സ്ഥലം നല്‍കി മൂന്നു മാസത്തിനുള്ളില്‍ ഇടപാട് പൂര്‍ത്തിയാക്കുമെന്ന് രേഖാമൂലം ഉറപ്പു നല്‍കിയാല്‍ മാത്രമേ കല്ളേരിക്കരയില്‍ പുതുതായി ലൈറ്റ് അപ്രോച്ചിന് സ്ഥലം ഏറ്റെടുക്കാന്‍ അനുവദിക്കുകയുള്ളൂവെന്നും കര്‍മസമിതി വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തില്‍ കണ്‍വീനര്‍ എ. സദാനന്ദന്‍, കെ.സി. കരുണാകരന്‍, സി. രവീന്ദ്രന്‍, ടി. കുഞ്ഞിക്കണ്ണന്‍, കെ. രാധാകൃഷ്ണന്‍, പി. പ്രസാദ്, സി. പ്രകാശന്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.