അടിമാലിയില്‍ വിദ്യാര്‍ഥി സംഘര്‍ഷം; ആറുപേര്‍ക്ക് പരിക്ക്; പൊലീസ് ലാത്തിവീശി

അടിമാലി: കെ.എസ്.യുവിന്‍െറ പഠിപ്പ് മുടക്ക് സമരത്തില്‍ എം.എസ്.എഫ് പ്രവര്‍ത്തകര്‍ പങ്കെടുക്കാത്തതിനെ ചൊല്ലിയുള്ള തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചു. അഞ്ച് വിദ്യാര്‍ഥികള്‍ക്കും ഒരു വഴിയാത്രക്കാരനും പരിക്കേറ്റു. മൂന്ന് എം.എസ്.എഫ് പ്രവര്‍ത്തകര്‍ക്കും രണ്ട് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കുമാണ് പരിക്കേറ്റത്. അടിമാലി മാര്‍ ബേസില്‍ കോളജിലാണ് സംഭവം. കോളജ് അനിശ്ചിതകാലത്തേക്ക് അടച്ചു. എം.എസ്.എഫുകാരെ കൈയേറ്റം ചെയ്തത് ചോദിക്കാനായി പ്രവര്‍ത്തകര്‍ ടൗണില്‍ പ്രകടനം നടത്തുന്ന കെ.എസ്.യുകാര്‍ക്കെതിരെ മുദ്രാവാക്യവുമായി എത്തിയതോടെയാണ് ആദ്യം ടൗണില്‍ സംഘര്‍ഷമുണ്ടായത്. തുടര്‍ന്ന്, പൊലീസ് ലാത്തി വീശി. അടിമാലി ഗ്രാമപഞ്ചായത്ത് അംഗം അനസ് ഇബ്രാഹീം അടക്കം പ്രവര്‍ത്തകരെയാണ് കെ.എസ്.യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്തത്. പരിക്കേറ്റ എം.എസ്.എഫ് പ്രവര്‍ത്തകരായ അല്‍ത്താഫ്, സിയാദ്, അസര്‍ മുഹമ്മദ് എന്നിവരെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിനിടെ, കോളജില്‍ വീണ്ടും പഠിപ്പ് തുടര്‍ന്നു. സംഘടിച്ചത്തെിയ കെ.എസ്.യു പ്രവര്‍ത്തകര്‍ കോളജ് അടപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പ്രതിരോധവുമായ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ രംഗത്തുവന്നത് വീണ്ടും സംഘര്‍ഷത്തിനിടയാക്കി. എസ്.എഫ്.ഐ പ്രവര്‍ത്തകരായ ഷമാസ്, അരുണ്‍, വഴിയാത്രക്കാരന്‍ അമല്‍ എന്നിവര്‍ക്ക് പരിക്കേറ്റു. കെ.എസ്.യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റെങ്കിലും ആരും ചികിത്സ തേടിയിട്ടില്ല. സംഭവത്തില്‍ പ്രതിഷേധിച്ച് അടിമാലി ടൗണില്‍ യൂത്ത് ലീഗിന്‍െറ നേതൃത്വത്തില്‍ പ്രകടനവും യോഗവും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.