മറയൂര്‍: മൂന്നാര്‍ പഞ്ചായത്തിലെ വാഗുവരൈ ടാറ്റ കമ്പനിയുടെ തേയില ഫാക്ടറിക്ക് സമീപത്ത് ഞായറാഴ്ച കാട്ടാന ഭീതി പരത്തി. വേലുസാമിയുടെ അരയേക്കറിലെ കുലച്ച ഏത്തവാഴകള്‍ പൂര്‍ണമായി നശിപ്പിച്ചു. മുരുകന്‍െറ വീടിന്‍െറ മുറ്റത്തു നിന്ന വാഴയും നശിപ്പിച്ചു. റോബിന്‍സണിന്‍െറ വീടിന്‍െറ മതില്‍ തകര്‍ത്ത് അകത്തുകടക്കാന്‍ ശ്രമിച്ചു. രാത്രി 10ഓടെ എത്തിയ ഒറ്റയാന്‍ രാവിലെ അഞ്ചുവരെ ഭീതി പരത്തി കറങ്ങിനടന്നു. എസ്റ്റേറ്റ് ലയങ്ങളില്‍ താമസിക്കുന്ന തോട്ടം തൊഴിലാളികള്‍ ഭീതിയിലാണ്. ഈ ലയങ്ങള്‍ക്ക് വേണ്ടത്ര ഉറപ്പില്ലാത്തതിനാല്‍ ആനയൊന്ന് തൊട്ടാല്‍ തകര്‍ന്ന് തരിപ്പണമാകും. അടുക്കള ഉള്‍പ്പെടെ രണ്ടുമുറി ലയത്തില്‍ ആറു മുതല്‍ 10വരെ പേര്‍ താമസിക്കുന്നു. ഏഴു മണിക്കൂര്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ആന വിളയാടിയത് നിരവധിയാളുകള്‍ ഫോണ്‍ വിളിച്ചറിയിച്ചിട്ടും തൊട്ടടുത്ത ലക്കം ഫോറസ്റ്റ് സ്റ്റേഷനില്‍നിന്ന് ആരും തിരിഞ്ഞുനോക്കിയില്ളെന്നും ഇനിയും കാട്ടാന ശല്യം രൂക്ഷമായാല്‍ കുത്തിയിരിപ്പ് സമരം നടത്തുമെന്നും തൊഴിലാളി സ്ത്രീകള്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.