തൊടുപുഴ: ഇടുക്കി ജില്ലയിലെ അങ്കണവാടികളിലെ അടിസ്ഥാനസൗകര്യങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെക്കുറിച്ച് ഐ.സി.ഡി.എസ് ജില്ലാ പ്രോജക്ട് ഓഫിസറോട് റിപ്പോര്‍ട്ട് ആവശ്യപ്പെടുമെന്ന് മന്ത്രി കെ.കെ. ശൈലജ. ജില്ലയിലെ അങ്കണവാടികളുടെ ദുരവസ്ഥയെക്കുറിച്ച് ‘മാധ്യമം’ പ്രസിദ്ധീകരിച്ച ‘ആരുണ്ട് അങ്കണവാടി കുരുന്നുകള്‍ക്ക്?’ എന്ന റിപ്പോര്‍ട്ടിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. ജില്ലയിലെ 1561 അങ്കണവാടികളില്‍ 1122 എണ്ണത്തില്‍ വൈദ്യുതി എത്തിയിട്ടില്ല. 895 എണ്ണത്തില്‍ കുടിവെള്ളസൗകര്യവും 164 എണ്ണത്തില്‍ ടോയ്ലറ്റുമില്ല. 361 അങ്കണവാടികള്‍ വാടകക്കെട്ടിടങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. ജില്ലയിലെ അങ്കണവാടികളില്‍ അടിസ്ഥാനസൗകര്യങ്ങള്‍ ഇത്രമാത്രം കുറവാണെന്ന കാര്യം ശ്രദ്ധയില്‍പെട്ടിരുന്നില്ളെന്ന് മന്ത്രി പറഞ്ഞു. അങ്കണവാടികളുടെ അടിസ്ഥാന സൗകര്യവികസനത്തിന് തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ടും എം.എല്‍.എ ഫണ്ടും സാമൂഹികനീതി വകുപ്പിന്‍െറ വിഹിതവും ചെലവഴിക്കാറുണ്ട്. വിഷയം ജില്ലയിലെ എം.എല്‍.എമാരുമായി സംസാരിക്കുമെന്നും അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്താനാവശ്യമായ നടപടി കൈക്കൊള്ളാന്‍ ബന്ധപ്പെട്ട വര്‍ക്ക് നിര്‍ദേശം നല്‍കുമെന്നും മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.