ചെറുതോണി: കേരളത്തില്‍ നടക്കുന്ന ഓരോ വെടിക്കെട്ട് അപകടവും മരിയാപുരം ഗ്രാമപഞ്ചായത്തിലെ ഉപ്പുതോട് ഗ്രാമത്തിന് പേടിപ്പെടുത്തുന്ന ഓര്‍മയാണ്. 2002 ഫെബ്രുവരി 14നായിരുന്നു ഇടവകപ്പള്ളി പെരുന്നാള്‍ രാത്രിയില്‍ പ്രദക്ഷിണവും പ്രാര്‍ഥനയും കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിന് മുമ്പ് വെടിക്കെട്ട്. ആകാശത്ത് അമിട്ടുകള്‍ പൊട്ടിവിരിയുന്നത് കൗതുകത്തോടെ നോക്കിനിന്ന കാണികള്‍ക്കിടയിലേക്ക് ചെകിട് അടപ്പിക്കുന്ന ഉഗ്രസ്ഫോടന ശബ്ദം വന്നുപതിച്ചു. അവസാനത്തെ കതിനക്ക് തീ കൊളുത്തുമ്പോള്‍ ആ ദുരന്തം സംഭവിച്ചു. അബദ്ധത്തില്‍ താഴെവെച്ചുതന്നെ കതിന പൊട്ടിച്ചിതറി. ഇത് കത്തിച്ചുകൊണ്ടിരുന്ന പ്ളാക്കുന്നേല്‍ മാത്യുവും താന്നിക്കത്തൊട്ടിയില്‍ ടോമിയും ചോരയില്‍ കുളിച്ചുവീണു. തിരുനാള്‍ ആഘോഷത്തില്‍ ആറാടിയിരുന്ന ഉപ്പുതോട് സെന്‍റ് ജോസഫ് ദേവാലയവും പരിസരവും ശോകമൂകമായി. ഇരുവരെയും കോലഞ്ചേരി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ടോമി പിറ്റേദിവസം മരിച്ചു. ഒരുമാസത്തെ കഠിന വേദനയനുഭവിച്ച മാത്യുവും മരിച്ചു. ചെറുപ്പക്കാരും കൂലിപ്പണിക്കാരുമായിരുന്ന ഇവരുടെ മരണം രണ്ട് കുടുംബങ്ങളെ അനാഥമാക്കി. ഓരോ വെടിക്കെട്ട് അപകടങ്ങളും വാര്‍ത്തയില്‍ നിറയുമ്പോള്‍ പ്ളാക്കുന്നേല്‍ മാത്യുവിന്‍െറ മക്കളായ മനുവിനും ആദര്‍ശിനും ടോമിയുടെ മകന്‍ ഷിന്‍േറാക്കും നടുക്കുന്ന ഓര്‍മയാണെന്നും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.