വെള്ളമില്ളെന്ന് കാരണം; രാജാക്കാട് സി.എച്ച്.സിയില്‍ ഐ.പി വിഭാഗം അടച്ചുപൂട്ടി

രാജാക്കാട്: നൂറുകണക്കിന് തോട്ടംതൊഴിലാളികളത്തെുന്ന രാജാക്കാട് പഞ്ചായത്തിലെ മുല്ലക്കാനത്തുള്ള കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററിലെ കിടത്തിച്ചികിത്സാ വാര്‍ഡുകള്‍ അടച്ചുപൂട്ടി. പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുമ്പോള്‍ അഞ്ച് പഞ്ചായത്തിലെ ആളുകള്‍ക്ക് ആശ്രയമായ മുല്ലക്കാനം സി.എച്ച്.സിയിലെ വാര്‍ഡുകള്‍ അടച്ചുപൂട്ടിയതോടെ തോട്ടം തൊഴിലാളികളടക്കമുള്ളവര്‍ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടിലാണ്. വെള്ളമില്ളെന്ന കാരണം പറഞ്ഞാണ് നിലവില്‍ വാര്‍ഡുകള്‍ അടച്ചുപൂട്ടിയിരിക്കുന്നത്. ജില്ലാ പഞ്ചായത്തിന്‍െറ ഫണ്ടുപയോഗിച്ച് മുല്ലക്കാനം ടൗണിന് താഴെ പാടത്തിന് സമീപം വലിയകുളം നിര്‍മിക്കുകയും ഇവിടെ മോട്ടോര്‍പുരയും പമ്പും സ്ഥാപിച്ച് ആശുപത്രിയിലേക്ക് കുടിവെള്ളമത്തെിച്ചിരുന്നതാണ്. എന്നാല്‍, അശാസ്ത്രീയമായ നിര്‍മാണം മൂലം വെള്ളം പമ്പ് ചെയ്യുന്നതിന്‍െറ ശക്തിയില്‍ പെപ്പുപൊട്ടി വെള്ളം റോഡിലൂടെ ഒഴുകിപ്പാഴാകുന്ന അവസ്ഥയാണ്. അതുകൊണ്ടുതന്നെ വെള്ളമില്ളെന്ന കാരണം പറഞ്ഞ് പലതവണ വാര്‍ഡുകള്‍ അടച്ചിടുന്ന സാഹചര്യമുണ്ടായി. മുമ്പും ഇത്തരത്തില്‍ വെള്ളമില്ളെന്ന കാരണം പറഞ്ഞ് ആഴ്ചകളോളം വാര്‍ഡ് അടച്ചുപൂട്ടിയപ്പോള്‍ പ്രദേശവാസികളടക്കം പ്രതിഷേധവുമായി രംഗത്തത്തെിയിരുന്നു. തുടര്‍ന്ന് താല്‍ക്കാലികമായി സമീപത്തുള്ള ഹോട്ടലുടമയുടെ കിണറ്റില്‍നിന്ന് വെള്ളമത്തെിച്ച് വാര്‍ഡിന്‍െറ പ്രവര്‍ത്തനം പുനരാരംഭിക്കുകയുമായിരുന്നു. എന്നാല്‍, ഇതിനുശേഷം ആശുപത്രി വികസന സമിതി യോഗം വിളിച്ചുകൂട്ടുന്നതിനോ പ്രശ്നപരിഹാരമുണ്ടാക്കുന്നതിനോ ശ്രമിച്ചിട്ടുമില്ല. നാല് ഡോക്ടര്‍മാരുടെ സേവനം ആവശ്യമായ ആശുപത്രിയില്‍ പലപ്പോഴും ഗ്രാമീണ സേവനത്തിനായി എത്തുന്ന താല്‍ക്കാലിക ഡോക്ടറുടെ സേവനം മാത്രമാണ് ലഭിക്കാറുള്ളത്. മെഡിക്കല്‍ ഓഫിസറെ കാണണമെങ്കില്‍ ഒ.പി സമയത്തിന് മുമ്പും ശേഷവും 200 രൂപ മുടക്കി ഇദ്ദേഹത്തിന്‍െറ ക്വാര്‍ട്ടേഴ്സില്‍ എത്തി കാണേണ്ട അവസ്ഥയാണ് രോഗികള്‍ക്കുള്ളത്. നിലിവില്‍ ഒ.പി സമയം പോലും വെട്ടിക്കുറച്ചിരിക്കുകയാണ്. ഒരുമണിവരെയുണ്ടായിരുന്ന ഒ.പി സമയം നിലവില്‍ 12.30 വരെയാക്കിയാണ് ചുരുക്കിയിരിക്കുന്നത്. കഴിഞ്ഞമാസം ശ്രീനാരായണപുരത്ത് എത്തിയ വിനോദസഞ്ചാരി വെള്ളത്തില്‍ മുങ്ങിമരിച്ചതിനെ തുടര്‍ന്ന് പോസ്റ്റ്മോര്‍ട്ടത്തിനായി ഇവിടെ എത്തിച്ചെങ്കിലും വെള്ളമില്ളെന്നും പോസ്റ്റ്മോര്‍ട്ടം നടത്തുന്നതിന് ആവശ്യമായ ജീവനക്കാരില്ളെന്നും പറഞ്ഞ് അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് അയക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.