ഇടുക്കി മെഡിക്കല്‍ കോളജില്‍ റിലേ സത്യഗ്രഹം തുടങ്ങി

ചെറുതോണി: ഇടുക്കി മെഡിക്കല്‍ കോളജിന്‍െറ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സി.പി.എം ഇടുക്കി ഏരിയ കമ്മിറ്റി നേതൃത്വത്തില്‍ 12 ദിവസം നീളുന്ന റിലേ സത്യഗ്രഹം ആശുപത്രി കോമ്പൗണ്ടില്‍ ആരംഭിച്ചു. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം സി.വി. വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. ഇടുക്കി ഗവ. മെഡിക്കല്‍ കോളജിനോടും ജില്ലാ ആശുപത്രിയോടുമുള്ള യു.ഡി.എഫ് സര്‍ക്കാറിന്‍െറയും ഇടുക്കി എം.എല്‍.എയുടെയും അവഗണന അവസാനിപ്പിക്കുക, മെഡിക്കല്‍ കോളജിന്‍െറ ഒ.പി പ്രവര്‍ത്തനം ആരംഭിക്കുക, ജില്ലാ ആശുപത്രിയുടെ മാനേജിങ് കമ്മിറ്റി (എച്ച്.എം.സി) പുന$സ്ഥാപിക്കുക, അസ്ഥിരോഗം, ശിശുരോഗം എന്നീ വിഭാഗങ്ങളില്‍ ഡോക്ടര്‍മാരെ നിയമിക്കുക, ഇ.സി.ജി, എക്സ്റേ, ലാബ്, ആംബുലന്‍സ് സൗകര്യം 24 മണിക്കൂറും ലഭ്യമാക്കുക തുടങ്ങിയആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.