ടച്ചിങ് വെട്ടല്‍ മുടങ്ങി; ഭീതിയില്‍ നാട്ടുകാര്‍

ഹരിപ്പാട്: കരുവാറ്റ പഞ്ചായത്ത് പ്രദേശത്ത് വൈദ്യുതി കമ്പികളില്‍ വീണുകിടക്കുന്ന മരക്കൊമ്പുകള്‍ വെട്ടിനീക്കുന്ന ടച്ചിങ് വെട്ടല്‍ മുടങ്ങി. കരുവാറ്റ വൈദ്യുതി സെക്ഷന് കീഴില്‍വരുന്ന സ്ഥലങ്ങളിലാണ് റോഡരികിലെ മരക്കൊമ്പുകള്‍ വെട്ടിനീക്കാത്തത്. മഴയും കാറ്റും ഉണ്ടായാല്‍ ഏതു സമയത്തും മരക്കൊമ്പുകള്‍ 11 കെ.വി ലൈനിലേക്ക് ഒടിഞ്ഞുവീഴാം. അതുവഴി വൈദ്യുതാഘാതമേറ്റുള്ള അപകടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. മാസങ്ങള്‍ക്കുമുമ്പ് നടന്ന ടച്ചിങ് വെട്ട് ജോലി പാതിവഴിയിലാണ്. ജോലി ഏറ്റെടുത്ത കരാറുകാര്‍ സമയബന്ധിതമായി നടപ്പാക്കുന്നില്ളെന്നാണ് നാട്ടുകാരുടെ പരാതി. മരക്കൊമ്പ് വീണ് ലൈന്‍ പൊട്ടിവീഴാനും സാധ്യതയുണ്ട്. ഇത് കൂടുതല്‍ അപകടം ക്ഷണിച്ചുവരുത്തുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. മറ്റ് പഞ്ചായത്തുകളിലെ വൈദ്യുതി സെക്ഷനുകളില്‍ ടച്ചിങ് വെട്ട് ജോലികള്‍ പൂര്‍ത്തീകരിച്ചതായി ബന്ധപ്പെട്ടവര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.