അമ്പലപ്പുഴ/ ആറാട്ടുപുഴ: കാലവര്‍ഷത്തിന്‍െറ കടലിളക്കം തുടങ്ങിയതോടെ തീരദേശം ഭീതിയിലായി. കരയിലേക്ക് കലിതുള്ളി അടിച്ചുകയറുന്ന തിരമാലകള്‍ തീരവാസികളുടെ ജീവിതം ദുരിതത്തിലാക്കുകയാണ്. ആറാട്ടുപുഴ പഞ്ചായത്തിലെ പെരുമ്പള്ളി മുതല്‍ തൃക്കുന്നപ്പുഴ പഞ്ചായത്തിലെ പല്ലന തോപ്പില്‍ മുക്ക് വരെയുള്ള സ്ഥലങ്ങളിലാണ് കടല്‍ക്ഷോഭം ദുരിതം വിതക്കുന്നത്. ചൊവ്വാഴ്ച ഉണ്ടായ കടലാക്രമണത്തില്‍ ആറാട്ടുപുഴ കാര്‍ത്തിക ജങ്ഷന് തെക്ക് പുത്തന്‍വീട്ടില്‍ അബ്ദുല്‍ റഷീദിന്‍െറ വീടിന്‍െറ ഒരു ഭാഗം തകര്‍ന്നു. ഈ ഭാഗത്ത് കടല്‍ഭിത്തി ദുര്‍ബലമാണ്. രൂക്ഷമായ കടലാക്രമണ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന ആറാട്ടുപുഴ ബസ്സ്റ്റാന്‍ഡ് മുതല്‍ കള്ളിക്കാട് എ.കെ.ജി നഗര്‍ വരെയുള്ള ഭാഗത്തെ തീരദേശ റോഡ് ദിനംപ്രതി നശിച്ചുകൊണ്ടിരിക്കുകയാണ്. ഒരുമാസം മുമ്പാണ് ഇവിടെ 80 ലക്ഷം മുടക്കി റോഡ് നിര്‍മിച്ചത്. ഈ ഭാഗത്ത് റോഡിന്‍െറ കിഴക്കു വശമുള്ള വീടുകളും കടലാക്രമണ ഭീഷണി നേരിടുന്നു. നിരവധി വീടുകളില്‍ വെള്ളം കയറി. രാമഞ്ചേരി, വട്ടച്ചാല്‍ പ്രദേശങ്ങളില്‍ കടലാക്രമണം ശക്തമാണ്. ചിലയിടങ്ങളില്‍ റോഡ് കവിഞ്ഞും കടല്‍വെള്ളം കിഴക്കോട്ടൊഴുകി. തൃക്കുന്നപ്പുഴ പഞ്ചായത്തിലെ ചേലക്കാട് മുതല്‍ പല്ലന തോപ്പില്‍ ജങ്ഷന്‍ വരെയുള്ള ഭാഗത്ത് നിരവധി സ്ഥലങ്ങളില്‍ കടല്‍ക്ഷോഭം നാശം വിതക്കുന്നു. ഇവിടെ അന്‍പതോളം വീടുകള്‍ കടല്‍ഭിത്തിയോട് ഏറെ അടുത്താണ് നില്‍ക്കുന്നത്. ശക്തമായി കടലിളകിയാല്‍ ഈ വീടുകളില്‍ വെള്ളം കയറും. പത്തോളം വീടുകള്‍ ശക്തമായ കടലാക്രമണ ഭീഷണി നേരിടുന്നു. അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലെ നീര്‍ക്കുന്നത്തും വണ്ടാനത്തും വീണ്ടും കടലാക്രമണം രൂക്ഷമായി. 15, 16, 17 വാര്‍ഡുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രദേശങ്ങളിലാണ് കടലാക്രമണം രൂക്ഷമായിട്ടുള്ളത്. ചൊവ്വാഴ്ചയുണ്ടായ ശക്തമായ കടലാക്രമണത്തില്‍ നീര്‍ക്കുന്നം പുതുവല്‍ ഹംസബീവിയുടെ ഉടമസ്ഥതയിലുള്ള ചെമ്മീന്‍ ഷെഡ് പൂര്‍ണമായും നിലംപൊത്തി. ഹംസ ബീവിയുടെ വീട് ഭാഗികമായി തകര്‍ന്നു. വീട് തകരുന്നത് കണ്ട ഹംസ ബീവി കുഴഞ്ഞുവീണു. ഇവരെ ബ്ളോക്പഞ്ചായത്ത് അംഗം യു.എം. കബീറിന്‍െറ നേതൃത്വത്തില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.