വിദ്യാര്‍ഥിയെ കണ്ടത്തൊനായില്ല; തിരച്ചില്‍ ഊര്‍ജിതമാക്കി

കുട്ടനാട്: സൈക്കിള്‍ മോഷ്ടിച്ചെന്ന പരാതിയെ തുടര്‍ന്ന് എടത്വ പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തുകയും പിന്നീട് കാണാതാകുകയും ചെയ്ത എടത്വ പാണ്ടങ്കരി സ്വദേശിയായ വിദ്യാര്‍ഥിയെ ഇനിയും കണ്ടത്തൊനായില്ല. ശനിയാഴ്ച മുതലാണ് ഒമ്പതാംക്ളാസുകാരനെ കാണാതായത്. മോഷ്ടിച്ച സൈക്കിളില്‍ കറങ്ങിനടന്ന വിദ്യാര്‍ഥിയുടെ കൈയില്‍നിന്ന് പൊലീസ് സൈക്കിള്‍ വാങ്ങി ഉടമയായ വിദ്യാര്‍ഥിക്ക് തിരികെ നല്‍കി പ്രശ്നം പരിഹരിച്ച് ബന്ധുവിനൊപ്പം വിട്ടയച്ചിരുന്നു. പിതാവിനെ വിളിച്ചുകൊണ്ടുവന്നശേഷം ബാഗ് എടുത്തുകൊണ്ടുപോകാനും നിര്‍ദേശിച്ചു. എന്നാല്‍, വിദ്യാര്‍ഥിയെ പിന്നീട് കാണാതാകുകയായിരുന്നു. വിദ്യാര്‍ഥിക്കുവേണ്ടിയുള്ള തിരച്ചില്‍ മാന്നാര്‍ സി.ഐ ഷിബു പാപ്പച്ചന്‍െറ നേതൃത്വത്തില്‍ പൊലീസ് ഊര്‍ജിതമാക്കി. ബന്ധുക്കളില്‍നിന്നും സഹപാഠികളില്‍നിന്നും വിവരങ്ങള്‍ പൊലീസ് ശേഖരിക്കുന്നുണ്ട്. കരുവാറ്റയിലെ ഒരു വീട്ടില്‍ കുട്ടി ഉണ്ടെന്നറിഞ്ഞ് പൊലീസും ബന്ധുക്കളും എത്തിയെങ്കിലും കണ്ടത്തൊന്‍ കഴിഞ്ഞില്ല. വിദ്യാര്‍ഥിയുടെ തിരോധാനത്തില്‍ ദുരൂഹതയുണ്ടെന്നും കുട്ടിയെ കണ്ടത്തെുന്നതില്‍ പൊലീസ് ഗുരുതര വീഴ്ച കാട്ടുകയാണെന്നും കെ.പി.എം.എസ് ജില്ലാ കമ്മിറ്റി ആരോപിച്ചു. പൊലീസ് സ്റ്റേഷനില്‍ വെച്ച് കുട്ടിയോട് മോശമായി പെരുമാറിയെന്ന് ബന്ധുക്കള്‍ ആരോപിക്കുമ്പോള്‍, പൊലീസിനെ വെട്ടിലാക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് കുട്ടിയുടെ തിരോധാനമെന്ന വിമര്‍ശവും ചില കേന്ദ്രങ്ങള്‍ ഉയര്‍ത്തുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.