പ്ളാസ്റ്റിക് കയര്‍ തടുക്കുകളുടെ അവശിഷ്ടങ്ങള്‍ ദുരിതമാകുന്നു

തുറവൂര്‍: തുറവൂര്‍ റെയില്‍വേ സ്റ്റേഷന്‍െറ പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ പ്ളാസ്റ്റിക് കയര്‍ തടുക്കുകളുടെ അവശിഷ്ടങ്ങള്‍ തള്ളുന്നതായി പരാതി. തുറവൂര്‍ റെയില്‍വേ സ്റ്റേഷന്‍-ചാവടി റോഡിന്‍െറ വശങ്ങളില്‍ ലോഡുകണക്കിന് പ്ളാസ്റ്റിക് കയര്‍ തടുക്ക് അവശിഷ്ടങ്ങളാണ് ഇറക്കിയത്. കാക്കനാട്ടെ കമ്പനിയില്‍ നിന്നാണ് പ്ളാസ്റ്റിക് കയര്‍ തടുക്കിന്‍െറ അവശിഷ്ടങ്ങള്‍ ലോറിയില്‍ കൊണ്ടുവന്ന് തള്ളുന്നത്. ഇത് നീര്‍ത്തടങ്ങള്‍ നികത്താനും ഉപയോഗിക്കുന്നുണ്ട്. പുന്നത്തറ പാലത്തിന് സമീപത്തെ നീര്‍ത്തടം ഈ അവശിഷ്ടങ്ങള്‍ ഉപയോഗിച്ച് നികത്തിയിട്ടുണ്ട്. ഇത് പരിസ്ഥിതിക്കും വെള്ളത്തിന്‍െറ ഘടനക്കും കോട്ടം സംഭവിക്കാന്‍ കാരണമാകുമെന്നും പരിസ്ഥിതി വാദികള്‍ ആരോപിക്കുന്നു. പ്ളാസ്റ്റിക് കയര്‍ തടുക്ക് അവശിഷ്ടങ്ങള്‍ ഉപയോഗിച്ച് നീര്‍ത്തടങ്ങള്‍ നികത്തിയാല്‍ മൂന്നോ നാലോ വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ രാസപദാര്‍ഥങ്ങള്‍ മൂലം മണ്ണിന്‍െറ ഘടനക്കും വെള്ളത്തിന്‍െറ നിറം മാറ്റത്തിനും കാരണമാകുമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. തടുക്ക് അവശിഷ്ടം ബുദ്ധിമുണ്ടാക്കുന്ന രീതിയില്‍ ഇറക്കിയിടുന്നതും ഇവ ഉപയോഗിച്ച് നീര്‍ത്തടങ്ങള്‍ നികത്തുന്നത് തടയണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.