വടുതല: ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് ആല്‍ബോപിക്ടസ് കൊതുക് കൂടുതലായ ജില്ലയുടെ വടക്കന്‍ മേഖലയില്‍ സ്ക്വാഡ് പ്രവര്‍ത്തനവും ശുചീകരണവും ആരംഭിച്ചു. അരൂക്കുറ്റി, പാണാവള്ളി, തുറവൂര്‍, വയലാര്‍ ഗീതാനന്ദപുരം, നാലുകുളങ്ങര, വല്ളേത്തോട് എന്നിവിടങ്ങളിലാണ് കൊതുകുസാന്ദ്രത കൂടുതല്‍. ചെട്ടികാട്, മാരാരിക്കുളം തെക്ക്, ആര്യാട് പഞ്ചായത്തിലെ അഞ്ച് വാര്‍ഡുകള്‍, മുഹമ്മ, കളരിവേലി തുടങ്ങിയ ഭാഗങ്ങളിലും കൊതുകുസാന്ദ്രത കൂടുതലാണെന്ന് സര്‍വേ പറയുന്നു. ചേര്‍ത്തല, ആലപ്പുഴ, കായംകുളം എന്നിവിടങ്ങളിലെ ഒമ്പത് വാര്‍ഡുകളിലും കൊതുകുക് സാന്നിധ്യമുണ്ട്. ചേര്‍ത്തല നഗരത്തിലും കൊതുക് കൂടുതലാണ്. ഗ്രാമീണ മേഖലകളിലും കൊതുക് കൂടുതലാണെന്നാണ് ആരോഗ്യവകുപ്പിന്‍െറ സര്‍വേ വ്യക്തമാക്കുന്നത്. പ്രതിരോധ പ്രവര്‍ത്തനങ്ങളും കൊതുകിന്‍െറ ഉറവിടനശീകരണവും കാര്യക്ഷമമാകാത്തതാണ് കാരണം. അതേസമയം, തെക്കന്‍ മേഖലയില്‍നിന്ന് ഡെങ്കിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് വളരെ കുറവാണ്. ജില്ലയില്‍ ദിവസം 1518 പേര്‍ ഡെങ്കിപ്പനിക്ക് ചികിത്സതേടുന്നുണ്ട്. 546ലധികം പേര്‍ക്കാണ് ജില്ലയില്‍ ഡെങ്കിപ്പനി പിടിപെട്ടത്. തീരദേശ പ്രദേശങ്ങളിലാണ് രോഗികളുടെ വര്‍ധന. പെട്ടെന്നുണ്ടാകുന്ന ശക്തമായ പനി, തലവേദന, നടുവേദന, ചുമന്നുതടിച്ച പാടുകള്‍ എന്നിവ ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളാണ്. കൗണ്ടിങ് കുറയുന്നതിനാല്‍ ബ്ളീഡിങ് ഉണ്ടാകുന്നു. ഡെങ്കിപ്പനിക്ക് അലോപ്പതിയില്‍ മരുന്നില്ല. അതിന്‍െറ ലക്ഷണങ്ങള്‍ക്ക് മാത്രമാണ് ചികിത്സ നടത്തുന്നത്. വിശ്രമമാണ് രോഗിക്ക് വേണ്ടത്. ഡെങ്കിപ്പനി ബാധിച്ച രോഗികളുടെ ദേഹത്ത് കൊതുക് വരാതിരിക്കാന്‍ ശ്രദ്ധിക്കണം. അധികം രോഗികകളുള്ള മേഖലകളില്‍ ഫോഗിങ് നടത്തുന്നത് ദോഷകരമായതിനാല്‍ അധികൃതര്‍ പ്രദേശത്ത് സ്ക്വാഡ് വര്‍ക്കുകളും ബോധവത്കരണവും സര്‍വേയും ശുചീകരണ പ്രവര്‍ത്തനങ്ങളുമാണ് ചെയ്യുന്നത്. ആരോഗ്യവകുപ്പ് കേന്ദ്രങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യാതെ സ്വകാര്യ ആശുപത്രികളില്‍ ചികിത്സതേടുന്ന രോഗികളുടെ എണ്ണവും കൂടിയിട്ടുണ്ട്. ഡെങ്കിപ്പനി പടരുന്നതിനാല്‍ ജനം ഭീതിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.