വൃക്കരോഗിക്ക് ചികിത്സാ സഹായം: അഞ്ച് മണിക്കൂര്‍ കൊണ്ട് സമാഹരിച്ചത് 10ലക്ഷം

ഹരിപ്പാട്: വൃക്കകള്‍ തകരാറിലായ യുവാവിന്‍െറ ചികിത്സക്ക് നഗരസഭയും ജീവന്‍ രക്ഷാസമിതിയും ചേര്‍ന്ന് 10,10,885 രൂപ സമാഹരിച്ചു. തുലാംപറമ്പ് വടക്ക് ഷീജാ ഭവനത്തില്‍ സി. അജിയുടെ വൃക്ക മാറ്റിവെക്കാനായി നഗരസഭയിലെ 10 വാര്‍ഡുകളില്‍ അഞ്ച് മണിക്കൂറെടുത്താണ് പണം ശേഖരിച്ചത്. 10 ലക്ഷം രൂപയാണ് ശേഖരിക്കാന്‍ ലക്ഷ്യമിട്ടത്. തുക നഗരസഭാ വൈസ് ചെയര്‍മാന്‍ എം.കെ. വിജയന്‍ അജിയുടെ കുടുംബത്തിന് കൈമാറി. പ്രത്യാശ ചെയര്‍മാന്‍ ഫാ. സെബാസ്റ്റ്യന്‍ പുന്നശ്ശേരി, സനല്‍കുമാര്‍, വിജയമ്മ പുന്നൂര്‍മഠം, ഷൗക്കത്തലി, രേണുകാമ്മാള്‍ എന്നിവര്‍ പങ്കെടുത്തു. സെപ്റ്റംബര്‍ 10ന് എറണാകുളം ലിസി ആശുപത്രിയിലാണ് വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തുക. യൂനിയന്‍ ബാങ്കിന്‍െറ ഹരിപ്പാട് ശാഖയില്‍ നിക്ഷേപിച്ച പണത്തില്‍നിന്ന് ശസ്ത്രക്രിയക്ക് ആവശ്യമായ തുക ആദ്യഘട്ടത്തിലും ശസ്ത്രക്രിയ കഴിഞ്ഞ് ശേഷിക്കുന്ന തുകയും പിന്‍വലിക്കാനാണ് അജിയുടെ കുടുംബവും രക്ഷാസമിതിയും ചേര്‍ന്നെടുത്ത തീരുമാനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.