അപകടത്തില്‍ മരിച്ച യുവാവിന് കണ്ണീരോടെ വിട

കായംകുളം: അപകടത്തില്‍ മരിച്ച യുവാവിന് നാട് കണ്ണീരോടെ വിടയേകി. കായംകുളം കണ്ണമ്പള്ളിഭാഗം പട്ടാണിപറമ്പില്‍ തറയില്‍ ബഷീറിന്‍െറ മകന്‍ നസീറിന്‍െറ വിയോഗം (27) കുടുംബത്തിന് കനത്ത ആഘാതമായി. വ്യാഴാഴ്ച രാത്രി 10.30ഓടെ ദേശീയപാതയില്‍ കരീലകുളങ്ങരയിലുണ്ടായ അപകടമാണ് നസീറിന്‍െറ ജീവനെടുത്തത്. നസീര്‍ സുഹൃത്ത് കണ്ണമ്പള്ളിഭാഗം മണ്ണാമുറിയില്‍ ഷരീഫുമായി (26) ബൈക്കില്‍ വരവെ അജ്ഞാത വാഹനം ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ആലപ്പുഴ മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും മരിച്ചു. വെള്ളിയാഴ്ച വൈകുന്നേരം മൂന്നുമണിയോടെ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ കുറുങ്ങാട് ഷഹീദാര്‍ മസ്ജിദിലാണ് ഖബറടക്കിയത്. കുടുംബത്തിന്‍െറ അത്താണിയായ ഏകമകന്‍െറ വിയോഗം മാതാപിതാക്കളായ ബഷീറിനും സുബൈദക്കും താങ്ങാനാകാത്ത നൊമ്പരമായി. കുഞ്ഞുമകള്‍ നൂറാഫാത്തിമയെ ചേര്‍ത്തുപിടിച്ച് ഭാര്യ നിസാമോളുടെ വിങ്ങല്‍ നാടിന്‍െറ നൊമ്പരമായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.