ചാരുംമൂട്: സ്തുത്യര്‍ഹ സേവനത്തിന് രാഷ്ട്രപതിയുടെ പൊലീസ് മെഡലിന് അര്‍ഹനായ ബി.എസ്.എഫ് ഓഫിസര്‍ക്ക് അഭിനന്ദനപ്രവാഹം. ബി.എസ്.എഫില്‍ ഇന്‍സ്പെക്ടറായ താമരക്കുളം ചത്തിയറ പടനിലത്ത് വീട്ടില്‍ പി.എസ്. ബാലചന്ദ്രനാണ് രാഷ്ട്രപതിയുടെ ബഹുമതി ലഭിച്ചത്. 37 വര്‍ഷമായി ബി.എസ്.എഫില്‍ ജോലി ചെയ്യുന്നു. ഇത്തവണ ബി.എസ്.എഫില്‍നിന്ന് രാഷ്ട്രപതിയുടെ ബഹുമതി ലഭിച്ച ഏക മലയാളി കൂടിയാണ് ബാലചന്ദ്രന്‍. ആദ്യം അഭിനന്ദനമറിയിച്ചത് നാട്ടുകാരന്‍ കൂടിയായ മന്ത്രി ജി. സുധാകരനായിരുന്നു. സ്ഥലം എം.എല്‍.എ ആര്‍. രാജേഷ് കഴിഞ്ഞദിവസം വീട്ടിലത്തെി അഭിനന്ദനം അറിയിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് വി. ഗീത, പഞ്ചായത്തംഗങ്ങള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ എം.എല്‍.എ പൊന്നാട അണിയിച്ചു. ത്രിപുര പാനി സാഗര്‍ സെക്ടര്‍ ഹെഡ്ക്വാര്‍ട്ടേഴ്സിലാണ് ബാലചന്ദ്രന്‍ ജോലി ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.